പി. കെ കുഞ്ഞനന്തൻ അന്തരിച്ചു. | PK Kunjananthan Passed Away

തിരുവനന്തപുരം : സിപിഐഎം പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി കെ കുഞ്ഞനന്തന്‍ അന്തരിച്ചു. 73 വയസായിരുന്നു. വയറിലെ അണുബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 2012 ല്‍ യുഡിഎഫ് സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു.

ജയിലില്‍ വെച്ചാണ് അസുഖ ബാധിതനായത്. യുഡിഎഫ് സര്‍ക്കാരിന്റെയും മാധ്യമങ്ങളുടേയും വേട്ടയുടെ ഇരയാണ് കുഞ്ഞനന്തന്‍. അര്‍ഹമായ ചികിത്സയ്ക്ക് പോലും കോടതിയുടെ ഉത്തരവ് വേണ്ടി വന്നു. ഹൈക്കോടതിയാണ് ചികില്‍സക്കായി ജാമ്യം അനുവദിച്ചത്.