തിരുവനന്തപുരം : മലപ്പുറം വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിൽ ഒമ്പത്ാം ക്ലാസ് വിദ്യാർഥിനി ആത്‌മഹത്യചെയ്‌ത സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് റിപ്പോർട്ട് തേടി.
വീട്ടിൽ ടി വി കേടായതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്ത വിഷമം ദേവികക്കുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് റിപ്പോർട്ട് തേടിയത്. മലപ്പുറം ഡിഇഒയോടാണ് റിപ്പോർട്ട് തേടിയത്.
ഇന്നലെ നാലുമുതൽ കുട്ടിയെ കാണാതായിരുന്നു. തുടർന്ന് അടുത്തുള്ള ആളൊഴിഞ്ഞ വീടിന്റെ മുന്നിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.