പ്രശോഭ് രവിയുടെ പുതിയ ചലച്ചിത്രം 'വാൻഗോഗ്' -ന്റെ ടൈറ്റിൽ പോസ്റ്റർ ഉണ്ണി മുകുന്ദൻ ഫെയിസ്ബുക്ക് പേജ് വഴി പുറത്തിറക്കി.

എം.എ. എന്റർടെയ്ന്റ്മെന്റിന്റെ ബാനറിൽ നവാഗതനായ പ്രശോഭ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് “വാൻഗോഗ്‌ “. പ്രശ്സ്ത നോവലിസ്റ്റും കഥാകൃത്തുമായ വി എം ദേവദാസാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ഒരു പൂമ്പാറ്റ ദിവസം എന്നാണ് ചിത്രത്തിന് ടാഗ് ലൈൻ നൽകിയിരിക്കുന്നത്.ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ചലച്ചിത്രതാരം ഉണ്ണി മുകുന്ദൻ തന്റെ ഫെയിസ്ബുക്ക് പേജ് വഴി പുറത്തിറക്കി.കക്ഷി അമ്മിണിപ്പിള്ള,മനോഹരം, ചിത്രീകരണം ആരംഭിക്കുവാൻ ഇരിക്കുന്ന മലനാടൻ റെട്രോ എന്നി ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ സാമുവൽഎബിയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ആദിമധ്യാന്തം,ഗോഡ്സേ,വരി തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹകനായ ജലീൽബാദുഷയാണ് വാൻഗോഗിന്റെ ഛായാഗ്രാഹകൻ.അതുൽ വിജയ് ചിത്രത്തിന്റെ എഡിറ്റിങ്ങും സുഗേഷ്നാരായണൻ കലാസംവിധാനവും നിർവ്വഹിക്കുന്നു.സുജിൽ മാങ്ങാട് ക്രീയേറ്റീവ് ഡയറക്റ്ററും ശ്യാംശീ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്റ്ററുമാണ് പോസ്റ്റർ ഡിസൈൻ ജോജുഗോവിന്ദ്.തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷൻ. താരനിർണ്ണയവും മറ്റ് അണിയ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.സെപ്റ്റംബർ അവസാനമാരംഭിക്കുന്ന സിനിമയുടെ ചിത്രീകരണം കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും പൂർത്തിയാക്കുക.