കോവിഡിൽ മരിച്ചയാളുടെ സംസ്കാരം തടഞ്ഞു, പിന്നിൽ ബി.ജെ.പി കൗൺസിലർ ആണെന്ന് ആരോപണം.

കോട്ടയം : കോവിഡ് പോസിറ്റീവായി മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം അടക്കം ചെയ്യുന്നതു സംബന്ധിച്ച് തർക്കം. നഗരസഭയുടെ മുട്ടമ്പലത്തെ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാനാണു തീരുമാനിച്ചിരുന്നത്. എന്നാൽ പ്രദേശത്ത് ആളുകൾ കൂടി നിന്ന് മൃതദേഹം എത്തിക്കുന്നതിനെ എതിർത്തു. ഈ തെറ്റിദ്ധാരണ പരത്തുന്നതിന് പിന്നിൽ ബി. ജെ. പി കൗൺസിലർ ആണെന്ന് നാട്ടുകാരിൽ ചിലർ ആരോപിക്കുന്നു.

ശ്മശാനത്തിന്റെ കവാടത്തിൽ വേലി കെട്ടുന്നത് അംഗീകരിക്കില്ലെന്നു പൊലീസ് അറിയിച്ചു.

മൃതദേഹം ദഹിപ്പിക്കാനാണു തീരുമാനമെന്നും മറ്റു തരത്തിലുള്ള ഒരു പ്രശ്നങ്ങളും ഉണ്ടാകില്ലെന്നും നഗരസഭ ആരോഗ്യ വിഭാഗം വിശദീകരിക്കുന്നു, കോവിഡ്‌ - 19 സംബന്ധിച്ച അന്താരാഷ്ട്ര പ്രോട്ടോക്കോൾ അനുസരിച്ചാണ് മൃതദേഹം മറവ് ചെയ്യുന്നത്.  നാട്ടുകാർ അടച്ച ശ്മശാനം പൊലീസെത്തി തുറന്നു. ചുങ്കം സിഎംഎസ് കോളജ് ഭാഗം നടുമാലിൽ ഔസേഫ് ജോർജ് (83) ആണ് ഇന്നലെ രാത്രി കോവിഡ് പോസിറ്റീവായി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.