കോവിഡ്‌ - 19 പിടിമുറുക്കുന്നു : ഇന്ന് (19 ജൂലൈ 2020) 821 പേർക്ക് കോവിഡ്, 629 പേർക്ക് സമ്പർക്കം വഴി രോഗം; രണ്ട് മരണം.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 821 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂർ 61, കാസർഗോഡ് 57, ആലപ്പുഴ 52, ഇടുക്കി 49, പത്തനംതിട്ട 35, കോഴിക്കോട് 32, മലപ്പുറം 25, കോട്ടയം 20, കണ്ണൂർ 13, വയനാട് 1 എന്നിങ്ങനെയാണ് രോഗബാധിതർ.

കണ്ണൂർ ജില്ലയിൽ ചികിത്സിലായിരുന്ന കാസർഗോഡ് ഉപ്പള സ്വദേശിനി നഫീസ (75), എറണാകുളം ജില്ലയിൽ ചികിത്സിലായിരുന്ന ആലുവ സ്വദേശി കുഞ്ഞുവീരൻ (67) എന്നിവർ മരണമടഞ്ഞു. ഇതോടെ മരണം 42 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 110 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 69 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 629 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 43 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 203 പേർക്കും, എറണാകുളം ജില്ലയിലെ 84 പേർക്കും, പാലക്കാട് ജില്ലയിലെ 70 പേർക്കും, കൊല്ലം ജില്ലയിലെ 61 പേർക്കും, കാസർഗോഡ് ജില്ലയിലെ 48 പേർക്കും, ആലപ്പുഴ ജില്ലയിലെ 34 പേർക്കും, ഇടുക്കി ജില്ലയിലെ 28 പേർക്കും, തൃശൂർ ജില്ലയിലെ 27 പേർക്കും, കോഴിക്കോട് ജില്ലയിലെ 26 പേർക്കും, പത്തനംതിട്ട ജില്ലയിലെ 24 പേർക്കും, കോട്ടയം ജില്ലയിലെ 12 പേർക്കും, മലപ്പുറം ജില്ലയിലെ 10 പേർക്കും, കണ്ണൂർ ജില്ലയിലെ 2 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

13 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 6, എറണാകുളം ജില്ലയിലെ 4, ഇടുക്കി, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആലപ്പുഴ ജില്ലയിൽ നിന്നുള്ള 32 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 25 പേരുടെയും (ആലപ്പുഴ 1, കൊല്ലം 1, പത്തനംതിട്ട1), തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 21 പേരുടെ വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 16 പേരുടെയും, കാസർകോട് ജില്ലയിൽ നിന്നുള്ള 12 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നും 11 പേരുടെയും, കോട്ടയം, കോഴിക്കോട് (തിരുവനന്തപുരം1) ജില്ലകളിൽ നിന്നുള്ള 9 പേരുടെ വീതവും, എറണാകുളം ജില്ലയിൽ നിന്നുള്ള 8 പേരുടെയും (ആലപ്പുഴ 1), ഇടുക്കി ജില്ലയിൽ നിന്നുള്ള 5 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 3 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 7063 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5373 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,525 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,63,216 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 7309 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 866 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,267 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 5,32,505 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 5060 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 96,288 സാമ്പിളുകൾ ശേഖരിച്ചതിൽ 9,15,66 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് 26 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ കൊരട്ടി (കണ്ടൈൻമെന്റ് സോൺ വാർഡ് 1), താന്ന്യം (9, 10), കടവല്ലൂർ (18), കാറളം (13, 14), തൃശൂർ കോർപറേഷൻ (49), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), നിരണം (13), പള്ളിക്കൽ (3), റാന്നി പഴവങ്ങാടി (12, 13, 14), കണ്ണൂർ ജില്ലയിലെ തില്ലങ്കേരി (10), ഇരിക്കൂർ (4), ചെറുതാഴം (14), നടുവിൽ (17), കൊല്ലം ജില്ലയിലെ ചിതറ (എല്ലാ വാർഡുകളും), കുമ്മിൾ (എല്ലാ വാർഡുകളും), കടയ്ക്കൽ (എല്ലാ വാർഡുകളും), എറണാകുളം ജില്ലയിലെ മരട് മുൻസിപ്പാലിറ്റി (23, 24, 25), മുളന്തുരുത്തി (7), മൂക്കന്നൂർ (7), പാലക്കാട് ജില്ലയിലെ പട്ടാമ്പി മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), ഒറ്റപ്പാലം മുൻസിപ്പാലിറ്റി (18), കോട്ടയം ജില്ലയിലെ വെച്ചൂർ (3), മറവൻതുരുത്ത് (11, 12), വയനാട് ജില്ലയിലെ വെള്ളമുണ്ട (9), ആലപ്പുഴ ജില്ലയിലെ ദേവികുളങ്ങര (13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ചെറുകുന്ന് (കണ്ടൈൻമെന്റ് സോൺ: 12), പിണറായി (9), കുറ്റിയാട്ടൂർ (13), ഏഴോം (7), മാട്ടൂൽ (10), തൃശൂർ ജില്ലയിലെ അരിമ്പൂർ (5), ആതിരപ്പള്ളി (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 318 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.