തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗികളുടെ ആയിരം കടന്നു. 1038 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതില്‍ 785 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 109 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 87 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. കൊവിഡ് മൂലം ഒരു മരണം കൂടി ഇന്നുണ്ടായി. ഇടുക്കിയിലെ 75 വയസുകാരനായ നാരായണനാണ് മരിച്ചത്.
ഇന്ന് 272 പേര്‍ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 226, കൊല്ലം 133, ആലപ്പുഴ 120, പത്തനംതിട്ട 49, കോട്ടയം 51, ഇടുക്കി 43, എറണാകുളം 92, തൃശൂര്‍ 56, പാലക്കാട് 34, മലപ്പുറം 61, കോഴിക്കോട് 25, കണ്ണൂര്‍ 43, വയനാട് 4, കാസര്‍കോട് 101.
നെഗറ്റീവ് ആയവരുടെ കണക്കുകള്‍: തിരുവനന്തപുരം 9, കൊല്ലം 13, പത്തനംതിട്ട 38, ആലപ്പുഴ 19, ഇടുക്കി 1, കോട്ടയം 12, എറണാകുളം 18, തൃശൂര്‍ 33, പാലക്കാട് 15, മലപ്പുറം 52, കോഴിക്കോട് 14, വയനാട് 4, കാസര്‍കോട് 43.
1,59,777 വിവിധ ജില്ലകളിലായി പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 9031 പേര്‍ ആശുപത്രികളിലുണ്ട്. 1164 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8818 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.