കോവിഡ്‌ - 19 : നേരിയ ആശ്വാസം, സംസ്ഥാനത്ത് ഇന്ന് (24 ജൂലൈ 2020) 885 പേര്‍ക്ക് കൊവിഡ്; 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 968 പേര്‍ക്ക് രോഗമുക്തി.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 968 പേര്‍ രോഗമുക്തി നേടി.

ഇന്ന് 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 56 കേസുകളുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നും വന്ന 64 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 68 പേര്‍ക്കും രോഗം ബാധിച്ചു. 24 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് സംസ്ഥാനത്ത് നാലു മരണങ്ങളും സംഭവിച്ചു. തിരുവനന്തപുരം സ്വദേശി മുരുകന്‍ (46), കാസര്‍കോട് സ്വദേശി ഖമറൂന്നിസ (48), മാധവന്‍ (68), ആലുവ സ്വദേശി മറിയാമ്മ എന്നിവരാണ് ഇന്ന് മരിച്ചത്.

കൊവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക് : 

തിരുവനന്തപുരം 167, കൊല്ലം 133, പത്തനംതിട്ട 23, ഇടുക്കി 29, കോട്ടയം 50, ആലപ്പുഴ 44, എറണാകുളം 69, തൃശൂര്‍ 33, പാലക്കാട് 58, മലപ്പുറം 58, കോഴിക്കോട് 82, വയനാട് 15, കണ്ണൂര്‍ 18, കാസര്‍കോട് 106.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :

തിരുവനന്തപുരം 101, കൊല്ലം 54, പത്തനംതിട്ട 81, ഇടുക്കി 96, കോട്ടയം 74, ആലപ്പുഴ 49, എറണാകുളം 151, തൃശൂര്‍ 12, പാലക്കാട് 63, മലപ്പുറം 24, കോഴിക്കോട് 66, വയനാട് 21, കണ്ണൂര്‍ 108, കാസര്‍കോട് 68.

ഇന്ന് 1347 പേരെ ആശുപത്രിയിലേക്ക് മാറ്റി. 9371 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 453 ആയി.