സംസ്ഥാനത്ത് ഒരു കോവിഡ്‌ - 19 മരണം കൂടി, മരിച്ചത് ട്രിപ്പിൾ ലോക്ക്ഡൗൺ ലംഘിച്ച് പ്രതിഷേധം നടത്തിയ പൂന്തുറയിൽ.

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദീനാണ് മരിച്ചത്. 67 വയസായിരുന്നു.

ഇയാള്‍ കൊവിഡ് ബാധിച്ചത് മകനില്‍ നിന്നാണെന്നാണ് പ്രാധമികമായി ലഭിക്കുന്ന വിവരം മകന്‍ മെഡിക്കല്‍ റപ്രസന്‍റേറ്റീവാണ്. അതേസമയം പൂന്തുറ സ്റ്റേഷനിലെ ജൂനിയര്‍ എസ്ഐയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.

പൂന്തുറയില്‍ ക്രമാതീതമായി കൊവിഡ് കേസുകള്‍ വര്‍ധിച്ചതും സമ്പര്‍ക്ക വ്യാപനം വലിയ തോതില്‍ കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഇവിടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു.

എന്നാല്‍ ഇത് വ്യാജമാണെന്ന് പ്രചരിപ്പിച്ച് കോണ്‍ഗ്രസ് പ്രദേശത്ത് ആളെകൂട്ടി പ്രതിഷേധം നടത്തിയത് ഇന്ന് പൂന്തുറയിലെ സ്ഥിതിഗതികള്‍ രൂക്ഷമാക്കിയിരുന്നു.

ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കൊവിക് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി.