സംസ്ഥാനത്ത് ഒരു കോവിഡ്‌ - 19 മരണം കൂടി, മരിച്ചത് കാസർഗോഡ് സ്വദേശി.

കാസർകോട് : ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി. പടന്നക്കാട് സ്വദേശി നബീസ ആണ് മരിച്ചത്. 75 വയസ്സായിരുന്നു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം നാലായി.