കെഎസ്ആർടിസി ദീർഘദൂര സർവീസ്‌ പുനരാരംഭിക്കുന്നു...

സംസ്ഥാനത്തിനുള്ളിൽ കെഎസ്ആർടിസി ദീർഘദൂര സർവീസ്‌ പുനരാരംഭിക്കാൻ തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ശനിയാഴ്‌ച മുതൽ ദീർഘദൂര സർവീസുകൾ പുനരാരംഭിക്കുമെന്ന്‌ കെഎസ്‌ആർടിസി അറിയിച്ചു. കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ യാത്രക്കാരെ ഇറക്കുകയോ കയറ്റുകയോ ചെയ്യില്ല.

നിന്ന്‌ യാത്രചെയ്യാനും അനുവദിക്കില്ല. ലോക്‌ഡൗൺ ഇളവുകളുടെ ഭാഗമായി രണ്ട്‌ ജില്ലകളെ ബന്ധിപ്പിച്ച്‌ ഇപ്പോൾ സർവീസ്‌ നടത്തുന്നുണ്ട്‌. സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദേശങ്ങൾ യാത്രക്കാർ പാലിക്കണം.