ദുരന്തങ്ങൾക്കൊപ്പം കോവിഡ്‌ - 19 രോഗികളുടെ എണ്ണം ഉയരുന്നു, സംസ്ഥാനത്ത് ഇന്ന് (08 ആഗസ്റ്റ് 2020) 1420 പേർക്ക് കോവിഡ്, 1715 പേർ രോഗമുക്തരായി; നാല് മരണം.


https://bit.ly/StarCareSarin

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 92 പേരുടെ ഉറവിടം അറിയില്ല. 60 പേര്‍ വിദേശത്ത് നിന്നും 108 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 30 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
1715 പേര്‍ രോഗമുക്തി നേടി. കൊവിഡ് മൂലമുള്ള നാല് മരണം റിപ്പോര്‍ട്ട് ചെയ്‌തെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുന്നു. രാജമലയില്‍ 26 മരണമുണ്ടായി. ഇന്നലെ 15 മൃതദേഹം കണ്ടെത്തി. ഇന്ന് 11 മൃതദേഹം കൂടി കണ്ടെത്തി. മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടില്ല. രാജ, വിജില, കുട്ടിരാജ്, മണികണ്ടന്‍, ദീപക്, ഷണ്‍മുഖ അയ്യര്‍, പ്രഭു എന്നിവരെ തിരിച്ചറിഞ്ഞു.
കരിപ്പൂരില്‍ മരിച്ചത് 18 പേരാണ്. ഒരേ സമയത്ത് വ്യത്യസ്ത ദുരന്തങ്ങളാണ് നേരിടുന്നത്. എല്ലാവരുടെയും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.