കോവിഡ് - 19 : രോഗികൾ കുറയുന്നില്ല, സംസ്ഥാനത്ത്‌ ഇന്ന് (29 ആഗസ്റ്റ് 2020) 2397 പേർക്ക്‌ കോവിഡ്‌; 2317 പേർക്കും സമ്പർക്കത്തിലൂടെ രോഗം.

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഇന്ന്‌ 2397 പേർക്ക്‌ കൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ്‌ വാർത്താസമ്മേളനത്തിൽ വിവരങ്ങൾ അറിയിച്ചത്‌. ഇതില്‍ 2317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 2225 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇന്ന് ആറ് മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ രോഗം ശക്തമായി പടരുകയാണ്. ഇന്ന് 408 പേരാണ് തലസ്ഥാനത്ത് രോഗ ബാധിതരായത്. അതിൽ തന്നെ 49 പേരുടെ ഉറവിടം വ്യക്തമല്ല. മലപ്പുറം,തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഇരുനൂറിലേറെ രോഗികളാണുള്ളത്.