കോവിഡ് - 19 : സംസ്ഥാനത്ത് ഇന്ന് (28 സെപ്റ്റംബർ 2020) 4538 പേര്‍ക്ക് കൊവിഡ്-19; 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 3347 പേര്‍ രോഗമുക്തര്‍.

സംസ്ഥാനത്ത് 4538 പേ‌‌ർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 20 മരണം കൂടി സ‌ർക്കാ‌ർ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു.

നിലവിൽ 57877 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 3997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

ഉറവിടം അറിയാത്ത 249 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 67 പേർ ആരോഗ്യപ്രവർത്തകരാണ്. 36027 സാമ്പിൾ 24 മണിക്കൂറിൽ പരിശോധിച്ചു. 3847 പേർ രോഗമുക്തി നേടി.

ഇതുവരെ 1,79,922 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. നിലവിൽ 57879 ആക്ടീവ് കേസുകൾ. വലിയ തോതിലുള്ള വ്യാപനത്തിലേക്ക് പോകുമെന്ന ആശങ്കയാണ് നിലവിൽ.

ഇന്നലെ 7000ത്തിലേറെ കേസുണ്ടായി. ഇന്ന് ഫലം എടുത്തത് നേരത്തെയാണെന്നും അതുകൊണ്ടാവാം കേസുകളുടെ എണ്ണത്തിൽ കുറവ് വന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്നത്തെ ബാക്കിയുള്ള റിസൾട്ടുകൾ കൂടി നാളത്തെ കണക്കിൽ വരും. ഇത്രയും നാൾ രോഗവ്യാപന തോത് നിർണയിക്കുന്നതിൽ കേരളം മുന്നിലായിരുന്നു. അതിനാണ് ഇളക്കം വന്നത്.