അണ്‍ലോക്ക് നാലിന്റെ ഭാഗമായി കൂടുതല്‍ ഇളവുകള്‍ ഇന്നു മുതല്‍ നിലവില്‍ വരും.
പൊതുചടങ്ങുകളില്‍ ഇനി മുതല്‍ നൂറ് പേര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും. വിവാഹം, മരണാനന്തര ചടങ്ങുകളിലും 100 പേര്‍ക്ക് പങ്കെടുക്കാം. കണ്ടെയിന്‍മെന്റ് സോണിനു പുറത്തുള്ള സ്‌കൂളുകളിലെ ഒന്‍പതു മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും 50 ശതമാനം അധ്യാപകര്‍ക്കും സ്‌കൂളിലെത്താം.
രക്ഷിതാവിന്റെ സമ്മതത്തോടെയാവണം വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലെത്തേണ്ടത്. ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പിനാണ് അധ്യാപകര്‍ പ്രധാനമായും സ്‌കൂളിലെത്തേണ്ടത്. ഓപ്പണ്‍ എയര്‍ തിയറ്ററുകള്‍ക്കും ഇന്ന് മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
അതോടൊപ്പം ഉയരുന്ന രോഗ വ്യാപനവും മരണ നിരക്കും വൈറസ് മ്യൂട്ടേഷനും ആശങ്കകൾ ഉയർത്തുകയും ചെയ്യുന്നു.
സമ്പർക്ക രോഗികളുടെയും ഉറവിടം അറിയാത്ത രോഗികളുടെയും എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ നൽകുന്ന കൂടുതൽ ഇളവുകൾ രോഗ വ്യാപനവും മരണ നിരക്കും അനിയന്ത്രിതമായി ഉയർത്തിയേക്കും എന്ന ആശങ്കയും നിലനിൽക്കുന്നു. ഇളവുകൾ ആഘോഷമാക്കുകയും വൈറസ് വ്യാപനം പ്രശ്നമല്ലെന്ന രീതിയിൽ വ്യാജ വാർത്തകൾ പരക്കുകയും ചെയ്യുന്നത് ഇളവുകൾ നൽകുന്നതിന്റെ ദോഷഫലമായി കണക്കാക്കുന്നു.
ഇളവുകള്‍ പ്രാബല്യത്തില്‍ വന്നാലും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം. തെര്‍മല്‍ സ്‌കാനിങ്ങിനു ശേഷം മാത്രമെ പരിപാടികളില്‍ പങ്കെടുക്കാവു. മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കണം. പൊതു ചടങ്ങുകളില്‍ സാമൂഹികാകലം നിര്‍ബന്ധമായും പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.