മൊബൈല്‍ ഫോണില്‍ കൊറോണ വൈറസ്സോ ?


മൊബൈൽ ഫോൺ സ്​ക്രീൻ, പ്ലാസ്​റ്റിക്​ ബാങ്ക്​ നോട്ട്​, സ്​റ്റെയിൻലസ്​ സ്​റ്റീൽ എന്നീ പ്രതലങ്ങളിലെല്ലാം കൊറോണ വൈറസ്​ 28 ദിവസം അതിജീവിക്കുമെന്ന്​ പഠനം. ആസ്​ട്രേലിയൻ നാഷണൽ സയൻസ്​ നടത്തിയ പഠനത്തിലാണ്​ ഇത് വ്യക്തമായത്​. ചില്ലിലും പ്ലാസ്​റ്റിക്കിലും മൂന്ന്​ ദിവസം വരെ വൈറസ്​ അതിജീവിക്കുമെന്ന് നേരത്തേ കണ്ടെത്തിരുന്നു.

 


ഇരുട്ടിൽ ലാബി​ലാണ്​ പരീക്ഷണമെന്നതിനാൽ ഗവേഷണം പൂർണമായും ശരിയാക​ണമെന്നില്ലെന്ന്​ മറ്റ്​ ഗവേഷകർ പറയുന്നുണ്ട്​. അൾട്രാവയലറ്റ്​ രശ്​മികൾ വൈറസിനെ കൊല്ലുമെന്ന്​ നേര​ത്തേതന്നെ കണ്ടെത്തിയിരുന്നു. സാധാരണ നിലയിൽ വൈറസ്​ ബാധിതർ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ ആണ്​ വൈറസ്​ പകരുന്നത്​.

വായുവിൽ തങ്ങിനിന്ന്​ വൈറസ്​ പകരുമെന്ന്​ യു. എസ്​ സെൻറർ ഫോർ ഡിസീസ്​ കൺട്രോൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചൂടു കൂടുന്തോറും വൈറസിന്റെ അതിജീവന ശേഷി കുറയുമെന്നും ആസ്​​േട്രലിയൻ പഠനം കണ്ടെത്തുന്നുണ്ട്​. 20 ഡിഗ്രി സെൽഷ്യസിൽ 28 ദിവസം വരെ അതിജീവിക്കുന്ന വൈറസ്​, 40 ഡിഗ്രി ചൂടി​ലെത്തിയാൽ ഒരു ദിവസത്തിന്​ അപ്പുറം അതിജീവിക്കില്ല.