കേരളത്തിൽ ഒരു രാഷ്ട്രീയ കൊലപാതകം കൂടി, കൊല്ലപ്പെട്ടത് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി.

തൃശ്ശൂർ : തൃശൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബജ്രംഗ്ദള്‍ ബിജെപി പ്രവര്‍ത്തകരുടെ ആക്രണം. സിപിഐഎം പ്രവര്‍ത്തകന്‍ സനൂപിനെ (26 വയസ്) കുത്തിക്കൊന്നു. മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

സിപിഐഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറിയാണ് സനൂപ് ബിജെപി-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് കുത്തിക്കൊലപ്പെടുത്തിയത്. ആക്രമണത്തിന് ശേഷം പ്രതികള്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.


മൂന്ന്പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വിബുട്ടന്‍ 28 വയസ്സ്, ജിതിന്‍ 25 വയസ്സ്, അഭിജിത്ത് 25 വയസ്സ്, എന്നിവര്‍ക്കാണ് പരുക്കേറ്റത്. വെട്ടേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.