പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ ഇന്ന് മുതല്‍.

 


തിരുവനന്തപുരം : പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾക്ക് ഇന്ന് തുടക്കമാകും. വിക്ടേഴ്‌സ് ചാനൽ/ വെബ്‌സൈറ്റ് വഴിയാണ് ക്ലാസുകൾ.

ആദ്യ ആഴ്ചകളിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, എക്കണോമിക്‌സ്, അക്കൗണ്ടൻസി തുടങ്ങിയ വിഷയങ്ങളാണ്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് വിഷയങ്ങളുടെ സംപ്രേഷണവും ഉണ്ടാവുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 9.30നും പത്തിനുമായി രണ്ടു ക്ലാസുകൾ വീതമുണ്ടാവും. പുനഃസംപ്രേഷണം അതത് ദിവസങ്ങളിൽ രാത്രി 8.30 മുതൽ 9.30 വരെയാണ്.


 

എല്ലാ ക്ലാസുകളിലെയും ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ ഒരു പൊതുസൈറ്റിൽ ലഭ്യമാക്കുന്ന സംവിധാനവും ഇന്ന് നിലവിൽ വരും. ജനറൽ, തമിഴ്, കന്നഡ മീഡിയം വിഭാഗങ്ങളിലെ മുഴുവൻ ക്ലാസുകളും വീഡിയോ ഓൺ ഡിമാൻഡ് രൂപത്തിൽ firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാകും. അങ്കണവാടി കുട്ടികൾക്കായുള്ള കിളിക്കൊഞ്ചൽ ശനി, ഞായർ ദിവസങ്ങളിൽ സംപ്രേഷണം ചെയ്യും.