പണം അയക്കാനും സ്വീകരിക്കാനും ഇനി വാട്ട്സ്ആപ്പ് മതി, ഫീച്ചറിന് ഇന്ത്യയില്‍ അനുമതി.


വാട്സാപ്പ് വഴി പണം അയയ്ക്കുന്ന വാട്സ്പ്പ് പേയ്മെന്‍റ് സര്‍വീസിന് ഇന്ത്യ അനുമതി നല്‍കി. വാട്ട്സ് ആപ് വഴി നമ്മൾ ഒരാൾക്ക് ഒരു സന്ദേശം അയയ്‌ക്കുന്നതുപോലെ തന്നെ പണം കൈമാറാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രതേകത.

ആളുകള്‍ക്ക് സുരക്ഷിതമായി പണം അയയ്ക്കാം എന്നതാണ് ഏറ്റവും വലിയ ആകർഷക ഘടകം.നാമെല്ലാം ഇപ്പോൾ ഉപയോഗിക്കുന്ന തരത്തിലുള്ള UPI പേയ്മെന്റ് സിസ്റ്റം പോലെ തന്നെ നേരിട്ട് പണമായി കൈമാറാതെയും ബാങ്കിലേക്ക് പോകാതെയും അതുമല്ലെങ്കില്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്ന സാധനങ്ങള്‍ക്ക് അനായാസം പണം അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യാം.

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍‌പി‌സി‌ഐ) യുമായി സഹകരിച്ചാണ് വാട്ട്‌സ്‌ആപ്പ് പേയ്‌മെന്റ് സവിശേഷത രൂപകല്‍പ്പന ചെയ്തത്, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ), ഇന്ത്യയിലെ ആദ്യത്തെ, തത്സമയ പേയ്‌മെന്റ് സംവിധാന പിന്തുണയുള്ള 160 ലധികംബാങ്കുകളുമായി ഇടപാടുകള്‍ പ്രാപ്തമാക്കുന്നു.

ഇന്ത്യയിലെ വാട്ട്‌സ്‌ആപ്പില്‍ പണം അയയ്‌ക്കാന്‍, ഒരു ബാങ്ക് അക്കൗണ്ടും ഡെബിറ്റ് കാര്‍ഡും ഉണ്ടായിരിക്കണം . അയച്ചയാള്‍ക്കും സ്വീകരിക്കേണ്ടുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്കുമിടയില്‍ UPI വഴി പണം കൈമാറാന്‍ അനുവദിക്കുന്ന പേയ്‌മെന്റ് സേവന ദാതാക്കള്‍ എന്നറിയപ്പെടുന്ന ബാങ്കുകള്‍ക്ക് വാട്ട്‌സ്‌ആപ്പ് നിര്‍ദ്ദേശങ്ങള്‍ അയയ്‌ക്കുന്നു. ഇന്ത്യയിലെ പ്രമുഖ അഞ്ച് ബാങ്കുകളുമായി ഇത്തരത്തിൽ പ്രവര്‍ത്തിക്കുന്നതിന് വാട്സാപ്പ് ധാരണയിലെത്തിയിട്ടുണ്ട്.

ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജിയോ പേയ്മെന്റ് ബാങ്ക്. യുപിഐ പിന്തുണയ്‌ക്കുന്ന അപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ആര്‍ക്കും വാട്ട്‌സ്‌ആപ്പില്‍ പണം അയയ്‌ക്കാന്‍ കഴിയും.ഓരോ പേയ്‌മെന്റിനും വ്യക്തിഗത യുപിഐ പിന്‍ നല്‍കുന്നത് ഉള്‍പ്പെടെ ശക്തമായ സുരക്ഷയും സ്വകാര്യതാ തത്വങ്ങളും ഉപയോഗിച്ചാണ് എന്ന് വാട്സ് ആപ്പ് അവകാശപ്പെടുന്നു. . IPhone, Android അപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പില്‍ വാട്സ് ‌ആപ്പ് പേയ്‌മെന്റുകൾ ഇപ്പോള്‍ ലഭ്യമാണ്.

വാട്സാപ്പ് പേയുടെ വരവോടുകൂടി ഇന്ത്യയില്‍ പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍പെ, ആമസോണ്‍ പേ എന്നിങ്ങനെ ധാരാളം കമ്പനികൾക്ക് വെല്ലുവിളിയാകും. നിലവിൽ 40 കോടിയിലധികമുള്ള ഉപയോക്താക്കള്‍ഈ സേവനം ഉപയോഗിച്ച് തുടങ്ങിയാൽ UPI പയ്മെന്റ്റ് സിസ്റ്റത്തിൽ വലിയൊരു മാറ്റം തന്നെ സൃഷിടിയ്ക്കും,. ഇപ്പോൾ തന്നെ പല ആപ്പുകളും പല തരത്തിൽ ഉള്ള ഓഫറുകളും സ്ക്രാച് കാർഡുകളും നൽകിയാണ് ഉപയോക്താക്കളെ പിടിച്ചു നിർത്തുന്നത് .