പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ (18 ഡിസംബർ 2020)

● പത്ത്‌, പ്ലസ്‌ടു പരീക്ഷ മാര്‍ച്ച് 17 മുതല്‍ ; അവസാന വർഷ ഡിഗ്രി, പിജി ക്ലാസ്‌ ജനുവരി ആദ്യ ആഴ്‌ച

● പാലക്കാട് നഗരസഭയില്‍ വര്‍ഗ്ഗീയ മുദ്രാവാക്യം മു‍ഴക്കി ഫ്ലെക്സുയര്‍ത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു.

● മുനിസിപ്പാലിറ്റികളിലും എല്‍ഡിഎഫ് തന്നെ മുന്നില്‍; കണക്ക് തിരുത്തി തെരഞ്ഞെടുപ്പ് കമീഷന്‍.

● കര്‍ഷക പ്രക്ഷോഭം; പ്രധാനമന്ത്രി ഇന്ന് കേന്ദ്ര നയം വ്യക്തമാക്കും.

● സുല്‍ത്താന്‍ ബത്തേരിയിലെ 19ാം ഡിവിഷനില്‍ റീപോളിംഗ്.

● ഇന്ന് സംസ്ഥാനത്ത് വ്യാപകമായി മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്. 

● കൊച്ചിയിലെ ഷോപ്പിം​ഗ് മാളിൽ വച്ച് ദുരനുഭവം; ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചെന്ന് മലയാളത്തിലെ യുവനടി.

● കെഎസ്ആർടിസി മുഴുവൻ സർവ്വീസുകളും ഇന്ന് പുനരാരംഭിക്കും.