വേണ്ടത് അതീവ ജാഗ്രത : ജനിതക മാറ്റം വന്ന വൈറസ് ഇന്ത്യയിലും...

കൊവിഡ് രോഗ ബാധയില്‍ ലോകം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസും ലോകത്ത് പടരുന്നതായി വാര്‍ത്ത.

ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ റപ്പോര്‍ട്ട് ചെയ്ത കൊവിഡ് വൈറസിനെക്കാള്‍ ജനിതകമാറ്റം സംഭവിച്ച കൊവിഡ് അതിവേഗം പടരുന്നവയാണ്.

ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തതോടെ കൂടുതല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു ക‍ഴിഞ്ഞു. ബ്രിട്ടനില്‍ നിന്നെത്തിയ ആറുപേരിലാണ് ജനിതകമാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു.

രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് ബാംഗ്ലൂര്‍, രണ്ട് ഹൈദരാബാദ്, ഒരു പൂനെ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

യുകെയില്‍ നിന്നെത്തിയ 200 പേര്‍ നിരീക്ഷണത്തില്‍ ഉണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കേരളത്തിലും അതിതീവ്ര ജാഗ്രത പ്രഖ്യാപിച്ചതായും ആര്യോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. നിലവില്‍ നമ്മള്‍ പാലിച്ചുവരുന്ന ആരോഗ്യമുന്‍കരുതലുകള്‍ കര്‍ശനമായി തുടരണമെന്ന് ഡോക്ടര്‍ അഷീല്‍ കൈരളി ന്യൂസിനോട് പറഞ്ഞു.