പ്രശസ്ത അന്താരാഷ്ട്ര ചലചിത്ര സംവിധായകന്‍ കിം കി ഡുക് അന്തരിച്ചു.

അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ നിരവധി ബഹുമതികൾ നേടിയ കൊറിയൻ ചലച്ചിത്ര സം‌വിധായകനാണ് കിം കി ഡുക്. കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകൾ കൊണ്ട് ശ്രദ്ധേയമാണ് ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾ. വ്യക്തിപരമായ മാനസിക സംഘർഷങ്ങളുടെയും പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളുടെയും കൂടിച്ചേരലായിരുന്നു മിക്ക സിനിമകളുംപിയത്ത,ദ ഐയ്‌ലും സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ പോലയുള്ള ചിത്രങ്ങളിലൂടെ ചലച്ചിത്ര പ്രേക്ഷകരുടെ ഹരമായിരുന്നു കിം കി ഡുക്.  മാറിമറിയുന്ന മനുഷ്യജീവിത ഭാവങ്ങളെ കിം തന്റെ ചിത്രങ്ങളിലൂടെ ആവിഷ്കരിച്ചു . നിഷ്കളങ്കത, ഹിംസ, കാമം, സ്വാർത്ഥത, പശ്ചാത്താപം എന്നിങ്ങനെ ഒരു മനുഷ്യന്റെ എല്ലാ ഭാവങ്ങളും കിമ്മിന്റെ സിനിമകളിലൂടെ ആസ്വാദകൻ അനുഭവിക്കുകയായിരുന്നു ..

കൊറിയൻ സംവിധായകനായ കിം കി ഡുക്ന് ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള നാടാണ് കേരളം.കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ കിം കി ഡ്യുക്കിന്റെ സിനിമകൾ ആരവമായാണ് പ്രേക്ഷകർ വരവേറ്റത്.

1960 ഡിസംബർ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്‌വയിലാണ് കിം കി ഡുക് ജനിച്ചത്. 1990 മുതൽ '93 വരെ അദ്ദേഹം പാരീസിൽ ഫൈൻ ആർട്സ് പഠനം നടത്തി. അതിനു ശേഷം ദക്ഷിണ കൊറിയയിൽ തിരിച്ചെത്തിയ അദ്ദേഹം തിരക്കഥാരചയിതാവായി ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചു.

1995-ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ ഒരു മത്സരത്തിൽ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന് വഴിത്തിരിവായി. തൊട്ടടുത്ത വർഷം ക്രോക്കോഡിൽ എന്ന കന്നിച്ചിത്രം കുറഞ്ഞ ചെലവിൽ അദ്ദേഹം പുറത്തിറക്കി. ആ ചിത്രത്തിന് ദക്ഷിണ കൊറിയയിലെ ചലച്ചിത്ര നിരൂപകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ലഭിച്ചു.

2004-ൽ കിം കി ഡുക് മികച്ച സം‌വിധായകനുള്ള രണ്ട് പുരസ്കാരങ്ങൾക്ക് അർഹനായി- സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും ത്രീ-അയേൺ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും.