വീണ്ടും രാഷ്ട്രീയ കൊലപാതകം, മുസ്ലീം ലീഗ് പ്രവർത്തകർ കൊന്നു തള്ളിയത് അഞ്ചു മാസത്തിനുള്ളിൽ ആറാമത്തെ സിപിഐഎം പ്രവർത്തകനെ.

കാസര്‍കോട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിയായ ഒരാളെ തിരിച്ചറിഞ്ഞു. ഇര്‍ഷാദ് എന്നയാളെയാണ് തിരിച്ചറിഞ്ഞത് ഇയാള്‍ സജീവ ലീഗ് പ്രവര്‍ത്തകനാണ്. ഇതിലൂടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റേത് ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകമാണെന്നതാണ് വ്യക്തമാകുന്നത്.

ലീഗിന്റെ സജീവ രാഷ്ട്രീയ പ്രവര്‍ത്തന മേഖലയായ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമില്ലാത്തൊരു പ്രദേശമാണ് കാസര്‍കോട് ജില്ലയിലെ കല്ലൂരാവി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണമുള്‍പ്പെടെ നശിപ്പിച്ച് ലീഗ് പ്രവര്‍ത്തകര്‍ ഇവിടെ പ്രകോപനം സൃഷ്ടിച്ചിരുന്നു.

ലീഗ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തില്ലെന്നാരോപിച്ച് ലീഗ് പ്രവര്‍ത്തകന്റെ കുടുംബത്തിലെ തന്നെ സ്ത്രീകളെ ഉള്‍പ്പെടെ ലീഗ് ഗുണ്ടകള്‍ വീട് കയറി അക്രമിക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്തയാവുകയും ഈ ഗുണ്ടകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ ലീഗ് കോട്ടകളിലും പ്രത്യേകിച്ച് കല്ലൂരാവിക്ക് സമീപത്തെ രണ്ട് വാര്‍ഡുകളിലും സിപിഐഎമ്മിന് മികച്ച വിജയം ലഭിച്ചിരുന്നു. ഈ വിജയത്തില്‍ പ്രകോപിതരായ ലീഗ് പ്രവര്‍ത്തകരുടെ ആസൂത്രിതമായ ആക്രമണമാണോ കൊലപാതകം എന്ന സംശയങ്ങളിലേക്കാണ് പുറത്ത് വരുന്ന വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നത്.

കൊല്ലപ്പെട്ട അബ്ദുള്‍ റഹ്മാന്‍ എന്ന ഔഫ് സിപിഐഎമ്മിന്റെ ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകമാണ്.
ആലമ്പാടി ഉസ്താദിന്റെ മകളുടെ മകനാണ് കൊല്ലപ്പെട്ട ഔഫ്. ഗള്‍ഫിലായിരുന്ന ഔഫ് ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. അബ്ദുള്ള ദാരിമിയുടെയും ആയിഷയുടെയും മകനാണ്.

സഹോദരി: ജുബരിയ. ഭാര്യ: ഷാഹിന. ലീഗിന് സ്വാധീനമുള്ള കല്ലൂരാവിയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിരവധി ലീഗ് പ്രവര്‍ത്തകര്‍ എല്‍ഡി എഫിന് അനുകൂലമായി പ്രവര്‍ത്തിച്ചതാണ് പ്രകോപനം.

ലീഗിന്റെ ക്രൂരമായ അക്രമത്തില്‍ സിപിഐ എം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്വാധീന മേഖലകളിലുണ്ടായ പരാജയത്തിലും ഭൂരിപക്ഷത്തിലെ കുറവിലും പ്രകോപിതരായ മുസ്ലിംലീഗുകാര്‍ വ്യാപകമായി അഴിച്ചുവിടുന്ന അക്രമം അവസാനിപ്പിക്കണമെന്ന് സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.