ഡൽഹി സ്ഫോടനം : അതീവ ജാഗ്രതയിൽ രാജ്യം. CISF മുന്നറിയിപ്പ്.

ദില്ലിയിൽ സ്ഫോടനം. ഇസ്രായേൽ എമ്പസിക്ക് സമീപം ആണ് സ്ഫോടനം നടന്നത്. രാജ്യത്തെ വിമാനത്താവളങ്ങളും സർക്കാർ സ്ഥാപനങ്ങളും ജാഗ്രത പാലിക്കണം എന്ന് CISF.

ഇസ്രായേൽ എമ്പസിക്ക് 50 മീറ്റർ അകലെ ആണ് സ്ഫോടനം നടന്നത്. നേരിയ സ്ഫോടനമായതിനാൽ ആളപായം ഉണ്ടായില്ലെന്ന് പോലിസ് അറിയിച്ചു . 5 കാറകൾക്ക് കെടുപാടുകൾ സംഭവിച്ചു.

റിട്രീറ്റ് പരേഡ് നടക്കുന്ന സ്ഥലത്തുനിന്നും 2 കിലോമീറ്റർ മാറിയാണ് സ്ഫോടനം നടന്നത്. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നും സ്പോടക വസ്തു എരിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം.

രാജ്യത്തെ വിമാനത്താവളങ്ങൾക്കും സർക്കാർ സ്ഥാപനങ്ങളക്കും CISF ജാഗ്രത നിർദേശം നൽകി .തിങ്കളാഴ്ച ബഡ്ജറ്റ് പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ പ്രലമെന്റ് സുരക്ഷ കൂടുതൽ ശക്തമാക്കും.