കർഷക സമരത്തിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചവർ കുറ്റം സമ്മതിച്ചു. | Farmers Protest

കർഷക സമരത്തിൽ നുഴഞ്ഞു കയറി അക്രമം അഴിച്ചുവിടാൻ ആയിരുന്നു പദ്ധതിയെന്ന് അക്രമി ഹരിയാന പൊലീസിനോട് സമ്മതിച്ചു. കർഷക നേതാക്കളെ വെടിവെച്ചു കൊല്ലാനും. 26ന് റാലിക്കിടെ പൊലീസ്‌സിന് നേരെ വെടിയുതിർക്കാനുമായിരുന്നു പദ്ധതി. ഡൽഹി പൊലീസാണ് തനിക്ക് പിന്നിലെന്ന് അക്രമിയുടെ കുറ്റസമ്മതം. അതേ സമയം ഹാരിയാന പൊലീസിന്റെ നേതൃത്വത്തിൽ നടക്കുന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ മറുപടി പറയു എന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ വ്യക്തമാക്കി

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ കൊലപ്പെടുത്താന്‍ ഉള്ള ശ്രമവുമായി സിംഖു ബോർഡറിൽ നുഴഞ്ഞു കയറിയ അക്രമിയെ കർഷകരാണ് പിടികൂടി ഹരിയാന പൊലീസിന് കൈമാറിയത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം അക്രമി കുറ്റം സമ്മതിക്കുകയായിരുന്നു. കര്‍ഷകനേതാക്കൾക്ക് നേരെ വെടിയുതിർക്കാനും. റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയിൽ പൊലീസിന് നേരെ വെടിയുതിർത്ത് സമരം അലങ്കോളപ്പെടുത്താനുമാണ് അതിർത്തിയിലെത്തിയതെന്ന് പ്രതി സമ്മതിച്ചു.

കൊലപ്പെടുത്താനെത്തിയ അക്രമിയെ അര്‍ദ്ധരാത്രിയില്‍ തന്നെ കര്‍ഷക നേതാക്കള്‍ പിടികൂടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുകയും സംഭവം വിശദീകരിക്കുകയും ചെയ്തിരുന്നു. കർഷക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന രീതിയിൽ കർഷകരോട് സംസാരിക്കുകയും പിന്നീട് കൂടെ വന്ന സ്ത്രീ സുഹൃത്തിനോട് ഇതിന് വിപരീതമായി സംസാരിക്കുകയും ചെയ്തത് കേട്ട കർഷകർ കൂടുതൽ ചോദ്യം ചോദിച്ചപ്പോഴാണ് അക്രമിയുടെ തനി നിറം പുറത്ത് വന്നത്.

പൊലിസ് വസ്ത്രധാരിയായ പേരറിയാത്ത ആളാണ് തനിക്ക് പരിശീലനം നൽകിയതെന്ന് അക്രമി മാധ്യമങ്ങൾക്ക് മുന്നിൽ സമ്മതിച്ചിരുന്നു. അതേ സമയം അന്വേഷണം പുരോഗമിക്കുകയാണെന്നും വിശദമായ ചോദ്യം ചെയ്യൽ കഴിയാതെ മറുപടി പറയാൻ സാധിക്കില്ലായെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖത്തർ വ്യക്തമാക്കി.

11 ആം വട്ട പരാജയവും, സമരം ഒഴിപ്പിക്കാനുള്ള ഡൽഹി പൊലിസ് ഹർജി സുപ്രീം കോടതി തള്ളുകയും ചെയ്ത സാഹചര്യത്തിൽ, അക്രമത്തിലൂടെ സമരം അലങ്കോലപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുകയാണെന്ന് കർഷക നേതാക്കൾ വിമർശിച്ചു