ഹയർ സെക്കന്ററിയിലെ അപൂർവ്വ കോഴ്‌സുകളിൽ ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി. | Kite Victors Online Class

ഹയർ സെക്കന്‍ഡറിയിലെ പതിനൊന്ന് അപൂർവ്വ വിഷയങ്ങളുടെ ഒാൺലൈൻ ക്ളാസുകൾക്ക് തുടക്കമായി. ദൂരദർശനിലും യൂട്യൂബ് ചാനലിലുമായിട്ടാണ് ക്ളാസുകൾ ലഭ്യമാകുന്നത്. ഫോക്കസ് മേഖലയിൽ പ്രത്യേക പ്രാധാന്യം നൽകിയാണ് ക്ളാസുകൾ തയ്യാറാക്കിയിട്ടുള്ളത്.

ഫിലോസഫി, സൈക്കോളജി, ജേർണലിസം, ഉറുദു, സംസ്കൃതം, ഗാന്ധിയൻ സ്റ്റഡീസ്, കമ്പ്യൂട്ടർ ആപ്ലീക്കേഷൻ, സോഷ്യൽവർക്ക് തുടങ്ങിയ 11 അപൂർവ്വ വിഷയങ്ങളിലാണ് സിയറ്റ് ക്ലാസുകൾ ആരംഭിച്ചത്.

ഓണ്‍ലെെന്‍ ക്ളാസുകൾ ദൂരദർശനിലൂടെ എല്ലാ ദിവസവും വൈകീട്ട് അഞ്ചര മുതൽ ആറ് മണിവരെയാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഇതിനു പുറമെ യൂട്യൂബിലും ക്ളാസുകൾ ലഭ്യമാണെന്ന് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എഡ്യൂക്കേഷണൽ ടെക്നോളജി ഡയറക്ടർ ബി.അബുരാജ് പറഞ്ഞു.

നൂറ്റിയൻപതോളം ക്ളാസുകളാണ് ഇതിനായി ചിത്രീകരിച്ചത്. പാഠഭാഗങ്ങളും പൂർണമായി തയ്യാറായിക്ക‍ഴിഞ്ഞു. ഫോക്കസ് മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് ക്ളാസുകൾ തയ്യാറാക്കിയത്. നേരത്തെ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീഡിയോ പാഠ ഭാഗങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്ന പദ്ധതി സിയറ്റ് ആരംഭിച്ചിരുന്നു.