മലയാള സിനിമയിലെ മുത്തച്ഛൻ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. | Unnikrishnan Namboothiri Passed Away

മലയാള സിനിമയിൽ മുത്തച്ഛൻ വേഷങ്ങൾ ചെയ്ത് നിറഞ്ഞു നിന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. 98-ാം വയസ്സില്‍ കൊവിഡിനെ അതിജീവിച്ച വ്യക്തികൂടിയാണ്.
ജയരാജിന്റെ ദേശാടനത്തിൽ അഭിനയിക്കുമ്പോൾ 76 വയസ്സായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക്. അവിചാരിതമായാണ് സിനിമയിലേക്കുള്ള പ്രവേശനം. പിന്നീട് മലയാളം കടന്ന് തമിഴിലും സാന്നിധ്യമറിയിക്കാൻ അദ്ദേഹത്തിനായി.

കമൽ ഹാസനൊപ്പം 'പമ്മൽകെ സമ്മന്തം', രജനികാന്തിനൊപ്പം 'ചന്ദ്രമുഖി', ഐശ്വര്യ റായിയുടെ മുത്തച്ഛൻവേഷത്തിൽ 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ', മലയാളസിനിമകളായ 'രാപ്പകൽ', 'കല്യാണരാമൻ', 'ഒരാൾമാത്രം' തുടങ്ങിയവയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മകളുടെ ഭർത്താവായ കൈതപ്രം ദാമോദരൻ നമ്പൂതിരി സംവിധാനം ചെയ്ത 'മഴവില്ലിന്നറ്റംവരെ'യാണ് ഒടുവിൽ അഭിനയിച്ച ചിത്രം.

ദേശാടന’ത്തിലെ മുത്തച്ഛൻ കഥാപാത്രമായി സിനിമയിൽ സജീവമായ അദ്ദേഹം ഒരാള്‍ മാത്രം, കളിയാട്ടം, മേഘമൽഹാര്‍, കല്ല്യാണരാമൻ, നോട്ട്ബുക്ക്, രാപ്പകൽ, ഫോട്ടോഗ്രാഫര്‍, ലൗഡ്സ്പീക്കര്‍, പോക്കിരി രാജ, മായാമോഹിനി തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ ഭാഗമായിട്ടുണ്ട്.