സജി കുറ്റ്യാനിമറ്റം പര്യടനം തുടരുന്നു

സജി കുറ്റ്യാനിമറ്റം ആലക്കോട് കൊട്ടാരത്തിൽ എത്തി കുമാരി വർമ്മ തമ്പുരാട്ടിയെ സന്ദര്‍ശിക്കുന്നു.


ആലക്കോട്

ഇരിക്കൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സജി കുറ്റ്യാനിമറ്റം മലയോരത്തെ വിവിധ പ്രദേശങ്ങളിലെ മത സ്ഥാപനങ്ങൾ, പുരോഹിതർ, തൊഴിൽ ശാലകൾ, പൗര പ്രമുഖർ എന്നിവരെ സന്ദർശിച്ച് പിന്തുണ തേടി. രാവിലെ ആലക്കോട് കൊട്ടാരത്തിൽ എത്തി കുമാരി വർമ്മ തമ്പുരാട്ടിയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് സന്ദർശനം ആരംഭിച്ചത്. തുടർന്ന് ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളി, ചീക്കാട് അമ്പലം, തുടങ്ങി മലയോരത്തെ ആരാധനാലയങ്ങൾ സന്ദർശിച്ച് പിന്തുണ അഭ്യർഥിച്ചു. വൈകിട്ട് നടുവിലിൽ സമാപിച്ചു. എൽഡിഎഫ് നേതാക്കളായ സാജു ജോസഫ്, കെ പി സാബു, വി ജി സോമൻ, ബിജു പുതുക്കള്ളിൽ, ഡെന്നീസ് വാഴപ്പള്ളീൽ തുടങ്ങിയവർ അനുഗമിച്ചു.