ജന്മനാട്ടില്‍ വോട്ട് തേടി സജി കുറ്റ്യാനിമറ്റം

 

ആശാനഗര്‍ എസ്എച്ച് കോണ്‍വെന്റിലെത്തി വോട്ടഭ്യര്‍ഥിക്കുന്നു

ആലക്കോട്

ഇരിക്കൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി സജി കുറ്റ്യാനിമറ്റത്തിന്റെ പര്യടനം ആലക്കോട് അരങ്ങില്‍ നിന്നും ആരംഭിച്ചു. തുടര്‍ന്ന് കരുവഞ്ചാലിലുള്ള സെന്റ് ജോസഫസ് പ്രീസ്റ്റ് ഹോം, സെന്റ് ജോസഫസ് ആശുപത്രി, ആശാനഗറിലെ എസ്എച്ച് കോണ്‍വെന്റ്, ആശാഭവന്‍ എന്നിവ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിച്ചു. സജി കുറ്റ്യാനിമറ്റത്തിന്റെ നാടായ വെള്ളാട് ടൗണിലെത്തി സുഹ്റ്ത്തുക്കളെയും നാട്ടുകാരെയും കണ്ടു. തുടര്‍ന്ന് കാവുംകുടി, മുളകുവള്ളി, പാത്തന്‍പാറ, ആശാന്‍ കവല എന്നിവിടങ്ങളിലെത്തി വോട്ടഭ്യര്‍ഥിച്ചു.