ജന്മനാടിന്റെ സ്നേഹാദരവ് ഏറ്റ് വാങ്ങി നാലാം ദിന പര്യടനം...

 


സജി കുറ്റ്യാനിമറ്റം കരുവഞ്ചാല്‍ ടൗണില്‍ വോട്ടഭ്യര്‍ഥിക്കുന്നു

ആലക്കോട്

ഇരിക്കൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി സജി കുറ്റ്യാനിമറ്റത്തിന്റെ നാലാം ദിന പര്യടനം രാവിലെ പരപ്പ സെന്റ് ജോസഫ് പള്ളിയില്‍ നിന്നും ആരംഭിച്ചു. തുടര്‍ന്ന് നെടുവോട് ജുമാ മസ്ജിദ്, ചരിത്ര പ്രസിദ്ധമായ രയരോം മഖാം, രയരോം സെന്റ് സെബാസ്റ്റ്യന്‍ പള്ളി, നെല്ലിപ്പാറ ഹോളി ഫാമിലി പള്ളി, ഒറ്റത്തൈ സെന്റ് ആന്റണീസ് പള്ളി, കാപ്പിമല സെന്റ് ജോസഫ് പള്ളി, സെന്റ് ജോസഫ് ക്നാനായ പള്ളി അലക്സ് നഗര്‍, ചീക്കാട് ശ്രീ മഹാദേവ ക്ഷേത്രം, അരങ്ങം ശ്രീ മഹാദേവ ക്ഷേത്രം തുടങ്ങി വിവിധ മതസ്ഥാപനങ്ങള്‍, കോണ്‍വെന്റുകള്‍, മതപുരോഹിതര്‍ എന്നിവരെ സന്ദര്‍ശിച്ച് പിന്തുണ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ജന്മനാടായ കരുവഞ്ചാല്‍ ടൗണില്‍ എത്തി വ്യാപാര സ്ഥാപനങ്ങളും വിവിധ തൊഴിലാളികളെയും കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് പയ്യാവൂര്‍, ചുണ്ടപ്പറമ്പ്, ഐച്ചേരി, കാവുമ്പായി, കൂട്ടുമുഖം തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും സന്ദറ്ശിച്ചു. ആവേശകരമായ സ്വീകരണവും പിന്തുണയുമാണ് എല്ലാ മേഖലയിലും നിന്നുമുള്ള ജനങ്ങളില്‍ നിന്നും ലഭിച്ചത്. നാല് പതിറ്റാണ്ടുകാലമായി വികസനമെന്തെന്ന് അറിയാത്ത മലയോര ജനത ഇക്കുറി നാട്ടുകാരനും മലയോര കര്‍ഷകനുമായ സജി കുറ്റ്യാനിമറ്റത്തെ വിജയ്പ്പിക്കാനുള്ള ആവേശകരമായ പ്രവര്‍ത്തനത്തിലാണ്. വൈകിട്ട് പുലിക്കുരുമ്പ, പയ്യാവൂര്‍ ലോക്കല്‍ കണ്‍വെന്‍ഷനുകളിലും കാവുമ്പായില്‍ നടന്ന രണ്ട് കുടുംബ യോഗങ്ങളിലും പങ്കെടുത്തു. ഏരിയാ കമ്മിറ്റി അംഗങ്ങളായ എം സി ഹരിദാസന്‍, വി എ അപ്പച്ചന്‍, പി വി ചന്ദ്രന്‍, ടി ജി വിക്രമന്‍, കെ ഭാസ്കരന്‍, കെ ടി തോമസ്, ബിജു പുതുക്കള്ളില്‍, മോളി ജോസഫ്, മൈക്കിള്‍ മ്ളാക്കുഴി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.