നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിക്ക് പൗര സ്വീകരണം

 


നടുവില്‍

നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിക്കും സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾക്കും നടുവിൽ പൗരാവലിയുടെ നേതൃത്വത്തിൽ കിഴക്കേ കവലയിൽ പൗര സ്വീകരണം നൽകി. യോഗത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ പി കേശവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടംപള്ളി, വൈസ് പ്രസിഡണ്ട് രേഖ രഞ്ജിത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സെബാസ്റ്റ്യൻ വിലങ്ങോലിൽ, ലിസി ജോസഫ്, പി ടി കരുണാകരൻ നമ്പ്യാർ എന്നിവർ പ്രസംഗിച്ചു. സണ്ണി തുണ്ടത്തിൽ സ്വാഗതവും രഞ്ജിത്ത് നടുവിൽ നന്ദിയും പറഞ്ഞു. സ്വീകരണ ത്തോടനുബന്ധിച്ച് മണ്ടളത്ത് നിന്നും നടുവിലേക്ക് റാലി ഉണ്ടായിരുന്നു. സോജി അടവിചിറ, ഷൈജ ഡൊമിനിക്, അഭിജിത്ത്,  സിബി തൂമ്പുകൽ, വിജു പൈനാടത്, പി സി ബിജു, സനേഷ് തുണ്ടത്തിൽ, പത്മനാഭൻ കല്ല,  രാജേഷ് കലിക്കോടൻ  എന്നിവർ നേതൃത്വം നല്‍കി.