ഇരിക്കൂറില്‍ ഗ്രൂപ്പ് പോര് മുറുകുന്നു.... ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാപ്പകല്‍ സമരം തുടങ്ങി

 

                   


ശ്രീകണ്ഠാപുരം : ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെ ചൊല്ലി കോണ്‍ഗ്രസ്സില്‍ കലാപം. എ ഗ്രൂപ്പുകാര്‍ ശ്രീകണ്ഠാപുരത്തെ ബ്ലോക്ക് കമ്മിറ്റി ഓഫീസ് കൈയ്യേറി രാപ്പകല്‍ സമരം ആരംഭിച്ചു. ഇരിക്കൂറിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഉളിക്കല്‍ സ്വദേശിയും ഐ ഗ്രൂപ്പുകാരനുമായ സജീവ് ജോസഫിനെയാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നും നടുവില്‍ സ്വദേശിയും എ ഗ്രൂപ്പ് നേതാവുമായ അഡ്വ: സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ഥി ആക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവിശ്യം. നേത്റ്ത്വത്തിനെതിരെ അതി രൂക്ഷമായ മുദ്രാവാക്യം മുഴകി നൂറോളം എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ശ്രീകണ്ഠാപുരം ടൗണില്‍ പ്രകടനം നടത്തുകയും തുടര്‍ന്ന് ബ്ലോക്ക് കമ്മിറ്റി ഓഫീസ് കൈയ്യേറി സമരം ആരംഭിക്കുകയുമായിരുന്നു. രാത്രി ഏറെ വൈകിയും സമര പന്തലില്‍ യുഡിഎഫ് കണ്‍വീനര്‍ പി ടി മാത്യു, ജില്ലാ പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ തോമസ് വെക്കത്താനം എന്നിവരും പന്ത്രണ്ട് മണ്ഡലം കമ്മ്മ്മിറ്റി പ്രസിഡന്റുമാരും രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരും ഉള്‍പ്പടെയുള്ളവരാണ് സമരത്തിലുള്ളത്. ഞായ്യരാഴ്ച രാവിലെ എ ഗ്രൂപ്പുകാരായ ബൂത്ത് പ്രസിഡന്റുമാരെ രംഗത്തിറക്കി സമരം ശക്തമാക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം. നാല് പതിറ്റാണ്ടായി എ ഗ്രൂപ്പിന്റെ കൈയ്യിലുള്ള സീറ്റ് കീഴ് വഴക്കങ്ങളൊക്കെ തകിടം മറിച്ച് ഐ ഗ്രൂപ്പ് കാരനായ ആള്‍ക്ക് കൊടുക്കാനുള്ള നീക്കം കെ സി വേണുഗോപാലന്റെ തന്ത്രമാണെന്നും പെട്ടി തൂക്കികളെ നൂലില്‍ കെട്ടിയിറക്കിയാല്‍ അത് അംഗീകരിക്കില്ലെന്നും ഇവര്‍ പറയുന്നു. വേണ്ടി വന്നാല്‍ തെരഞ്ഞെടുപ്പ് തീയതി വരെ സമരം തുടരുമെന്നും ഇവരുടെ ആവിശ്യം അംഗീകരിച്ചില്ലെങ്കില്‍ പേരാവൂരും, കണ്ണൂരും കോണ്‍ഗ്രസ്സിനെ തോല്പിക്കാനുള്ള പണി എടുക്കുമ്മെന്നും നേതാക്കള്‍ പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അര്‍ദ്ധരാത്രിയായിട്ടും കൂടിയാലോജനകളും തന്ത്രം മെനയലുമൊക്കെയായി ശ്രീകണ്ഠാപുരം ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നൂറോളം പ്രവര്‍ത്തകരും നേതാക്കളും ഇപ്പോഴുമുണ്ട്. എന്നാല്‍ ഹൈക്കമാന്‍ഡില്‍ നിന്നും ഉറപ്പ് ലഭിച്ച സജീവ് ജോസഫ് നവമാധ്യമങ്ങളിലും മറ്റും തന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഇതിനകം തന്നെ ആരംഭിച്ചു.