യുഡിഎഫ് സർക്കാരിന്റെ അഴിമതിയുടെ ചിഹ്നമായ 'പാലാരിവട്ടം പാലം' പുനർനിർമ്മിച്ചു ജനങ്ങൾക്കായി തുറന്നു കൊടുത്തു..

എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ അഭിമാന പദ്ധതികളില്‍ മറ്റൊന്നു കൂടി നാടിന് സമര്‍പ്പിച്ചു. അഞ്ച് മാസം കൊണ്ട് പുനര്‍നിര്‍മാണം പൂര്‍ത്തീകരിച്ച പാലാരിവട്ടം പാലം ഇന്ന് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്ഘാടന ചടങ്ങുകളില്ലാതെയാണ് നാലുമണിയോടുകൂടി പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. പാലാരിവട്ടം പാലത്തിലൂടെയുള്ള ആദ്യയാത്രയില്‍ പ്രതികരിച്ച ജനങ്ങളെല്ലാം എല്‍ഡിഎഫ് സര്‍ക്കാറിന് നന്ദി പറഞ്ഞു.

വാക്കുപാലിക്കുന്ന സര്‍ക്കാരാണ് കേരളത്തില്‍ നിലവിലുള്ളതെന്ന് ജനങ്ങള്‍ പ്രതികരിച്ചു. സര്‍ക്കാറിന്‍റെ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമായത് രാപകലില്ലാതെ അ‍ധ്വാനം ഈ സര്‍ക്കാറിന്‍റെ സ്വപ്നങ്ങള്‍ക്കായി സമര്‍പ്പിച്ച തൊ‍ഴിലാളികളാണെന്നും അവര്‍ക്ക് നന്ദി പറയുന്നതായും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പാലം പൊളിച്ച് പുതുക്കി പണിയാന്‍ 18 മാസം എടുക്കുമെന്ന ആദ്യ നിഗമനത്തില്‍ നിന്നും ആറുമാസം മുന്നെ പണി തീര്‍ത്ത് തുറന്ന് നല്‍കാന്‍ ക‍ഴിഞ്ഞത് തൊ‍ഴിലാളികളുടെ പിന്‍തുണകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് കാലത്ത് രണ്ട് വര്‍ഷം കൊണ്ട് പണിക‍ഴിപ്പിച്ച പാലം രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ അറ്റ കുറ്റ പണികള്‍ക്കായി അടച്ചിടുകയായിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരമാണ് സംസ്ഥാനസ സര്‍ക്കാര്‍ ഡിഎംആര്‍സിക്ക് നിര്‍മാണ കരാര്‍ നല്‍കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പാലാരിവട്ടം പാലം സംസ്ഥാന സര്‍ക്കാറിനായി നിര്‍മിച്ചത്.