എടക്കര : വളര്‍ത്തുനായയെ ബൈക്കിനുപിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. വെസ്റ്റ് പെരുങ്കുളം പ്രൈസ് വില്ല വില്‍സണ്‍ സേവ്യറിനെയാണ് ഞായറാഴ്‌ച രാവിലെ എടക്കര പൊലീസ് അറസ്റ്റ് ചെയ്‌തത്.
ശനിയാഴ്‌ച ഉച്ചയ്ക്കാണ് വില്‍സണ്‍ സേവ്യര്‍ പെരുങ്കുളം റോഡിലൂടെ നായയെ ബൈക്കില്‍ കെട്ടിവലിച്ചത്. സ്വന്തം വളര്‍ത്തുനായയെ തന്നെയാണ് വില്‍സണ്‍ സേവ്യര്‍ ബൈക്കിനു പിന്നില്‍ കെട്ടിവലിച്ച് ക്രൂരമായി ഉപദ്രവിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ചേര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി നായയെ രക്ഷിച്ചു.
സംഭവത്തില്‍ വില്‍സണ്‍ സേവ്യറിന്റെ പേരില്‍ എടക്കര പൊലീസ് കേസെടുത്തിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. വീടിനുമുന്നിലിട്ടിരുന്ന ചെരിപ്പ് കടിച്ചുനശിപ്പിച്ചതാണ് നായയോട് ക്രൂരതകാണിക്കാന്‍ കാരണമെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ശരീരം മുഴുവന്‍ പരിക്കേറ്റ നായയെ പിന്നീട് നിലമ്പൂരില്‍നിന്നെത്തിയ റെസ്‌ക്യൂഫോഴ്‌സ് ഏറ്റെടുത്തു.