Exclusive News | കോവിഡ് - 19 രോഗികളുടെ എണ്ണം 50,000 കടക്കാൻ സാധ്യതയെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിലെ അവലോകനം : കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാൻ നിർദ്ദേശം. പ്രധാന തീരുമാനങ്ങൾ ഇവയാണ്...


വേനല്‍ക്കാല ക്യാമ്പുകള്‍ നടത്താന്‍ പാടില്ലെന്ന് കര്‍ശമ നിര്‍ദേശം നല്‍കി സംസ്ഥാനസര്‍ക്കാര്‍. ഹോസ്റ്റലുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും കൊവിഡ് വ്യാപനത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

കൊവിഡ് നിയന്ത്രണത്തിന് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് തലസമിതികള്‍ക്ക് ചുമതല നല്‍കും. സിഎസ്എല്‍ടിസികള്‍ വര്‍ദ്ധിപ്പിക്കും.
അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക വാക്‌സിന്‍ വിതരണ ക്യാമ്പുകള്‍ നടത്തുമെന്നും യോഗത്തില്‍ തീരുമാനമായി.

വാരാന്ത്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. 24, 25 തീയതികളിലാണ് നിയന്ത്രണം. അവശ്യ സര്‍വ്വീസുകള്‍ മാത്രമെ അനുവദിക്കൂ. ജനങ്ങള്‍ക്ക് പ്രയാസമില്ലാതെ വാക്സിന്‍ വിതരണം നടത്തണമെന്നും ഉന്നതതലയോഗത്തില്‍ തീരുമാനമായി.

ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. വര്‍ക്ക് ഫ്രം ഹോമിന് സ്വകാര്യ സ്ഥാപനങ്ങള്‍ പ്രാധാന്യം നല്‍കണമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരു ദിവസം 50 % പേര്‍ മാത്രം ഹാജരായാല്‍ മതിയെന്നും യോഗത്തില്‍ തീരുമാനമായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ നടത്താവു. ബീച്ച്, പാര്‍ക്ക് എന്നിവിടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാനും തീരുമാനമായി. ഇനി മുതല്‍ എല്ലാ ദിവസവും വൈകിട്ട്
മൂന്നരയ്ക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക അവലോകന യോഗം ചേരാനും തീരുമാനമായി.