കോവിഡ് - 19 വാക്സിൻ ഇന്ത്യയിൽ വിൽക്കുന്നതിനെക്കാൾ കുറഞ്ഞ വിലയ്ക്ക് ഇന്ത്യ കയറ്റി അയക്കുന്നു. സ്വന്തം ജനങ്ങളെ ദുരിതത്തിനിടയിലും പിഴിഞ്ഞു ദ്രോഹിക്കുന്ന ബിജെപി സർക്കാരിനെതിരെ ജനരോഷം ഉയരുന്നു.


കൊവിഡ് വാക്‌സിനായ കോവിഷീല്‍ഡിന് ഇന്ത്യയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്ക് ഒരു ഡോസ് നല്‍കുകയും സ്വകാര്യ ആശുപത്രികളില്‍ നിന്നും 600 രൂപയുമാണ് ഇടാക്കുന്നത്.

എന്നാല്‍ ഇവിടെയാണ് കേന്ദ്രത്തിന്റെ കള്ളക്കളി പൊളിയുന്നത്. ഇതേ വാക്‌സിന്‍ മറ്റു രാജ്യങ്ങളില്‍ നല്‍കുന്നത് കുറഞ്ഞ വിലയ്ക്കാണ്. ഗാര്‍ഡിയന്‍, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ പത്രങ്ങളാണ് വിലനിലവാരത്തിലെ ഈ കള്ളക്കളി റിപ്പോര്‍ട്ട് ചെയ്തത്.

ഒരു ഡോസ് കൊവീഷീല്‍ഡ് വാക്‌സിന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ 1.78 യുറോ ആണ് വില( ഏകദേശം 160 രൂപ). അമേരിക്കയില്‍ ഒരു ഡോസിന്റെ വില നാലു ഡോളറാണ്( 300 രൂപ). ശ്രീലങ്കയിലും ദക്ഷിണാഫ്രിക്കയിലും 380 രൂപയ്ക്കും നല്‍കുന്നു.

ഫെബ്രുവരിയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം നിശ്ചയിച്ച വില 250 രൂപയാണ്. എന്നാലിപ്പോള്‍ മരുന്ന് കമ്പനികള്‍ക്ക് തോന്നിയപടി വില നിശ്ചയിക്കാവുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍.

കോവിഷീല്‍ഡിന്റെ ഇന്ത്യന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്വകാര്യ ആശുപത്രികളില്‍ നിന്ന് 600 രൂപയും ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കി കഴിഞ്ഞു. അതായത് മൂന്നിരിട്ടിയിലേറെ വിലയ്ക്കാണ് ഇന്ത്യയില്‍ നല്‍കുന്നതെന്ന് വ്യക്തം.

ഇന്ത്യയില്‍ മാത്രമാണ് വാക്‌സിന് ഈ കൊള്ളവിലയുള്ളത് എന്നാണ് പത്രങ്ങളുടെ വിലയിരുത്തല്‍. തീവില ഈടാക്കുന്നത് ഇന്ത്യയില്‍ മാത്രമാണെന്ന് ഇതിലൂടെ വ്യക്തം.