സംസ്ഥാനത്ത്‌ RTPCR പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ചു.

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

    സമ്പര്‍ക്കത്തിലൂടെ അല്ലാതേയും രോഗം പകരുന്നു; മാസ്‌ക്‌ ഇല്ലെങ്കിൽ അശ്രദ്ധമായി ഒരുമുറിയിൽ ഇരുന്നാലും പകരാം

    സിനിമ, സീരിയൽ ഷൂട്ടിങ്ങുകൾ നിർത്തിവയ്‌ക്കണം

    തെരഞ്ഞെടുപ്പ്‌ ഫലം വരുമ്പോൾ ആൾക്കൂട്ടം വേണ്ട; സ്വയം ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യം: മുഖ്യമന്ത്രി

    അടുത്തയാഴ്‌ച കർശന നിയന്ത്രണങ്ങൾ; കച്ചവടക്കാർ ഹോം ഡെലിവറി സംവിധാനം ഒരുക്കണം

    ഇന്ന്‌ 38,607 പേർക്ക്‌ കോവിഡ്‌; എറണാകുളത്ത്‌ വീണ്ടും 5000 കടന്നു

    ഹോം ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ വാര്‍ഡ് മെമ്പര്‍മാരുടെയോ, കൗണ്‍സിലര്‍മാരുടേയോ ഫോണ്‍ നമ്പറുകള്‍ സൂക്ഷിക്കണം

    പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം; ഓക്‌സിജൻ ലഭ്യത ഉറപ്പാക്കും: മുഖ്യമന്ത്രി

    ഇന്ന്‌ 35,013 പേർക്ക്‌ കോവിഡ്‌; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്