കോവിഡ് - 19 : കേരളത്തിൽ കോവിഡ് മരണം 10,000 കടന്നു; 9313 പേര്‍ക്കുകൂടി രോഗം, പോസിറ്റിവിറ്റി 13.2, ലോക്ക് ഡൗൺ ജൂൺ 16 വരെ നീട്ടി...

തിരുവനന്തപുരം : കേരളത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 10,000 കടന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 221 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 10,157 ആയി. 9313 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 70,569 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2. ചികിത്സയിലായിരുന്ന 21,921 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവായവർ
തിരുവനന്തപുരം 1481
പാലക്കാട് 1028
എറണാകുളം 968
തൃശൂര്‍ 925
മലപ്പുറം 908
കൊല്ലം 862
ആലപ്പുഴ 803
കോഴിക്കോട് 659
കോട്ടയം 464
കണ്ണൂര്‍ 439
ഇടുക്കി 234
കാസർകോട് 215
പത്തനംതിട്ട 199
വയനാട് 128

നെഗറ്റീവായവർ
തിരുവനന്തപുരം 2275
കൊല്ലം 1603
പത്തനംതിട്ട 706
ആലപ്പുഴ 1535
കോട്ടയം 1009
ഇടുക്കി 904
എറണാകുളം 2546
തൃശൂര്‍ 1325
പാലക്കാട് 1550
മലപ്പുറം 5237
കോഴിക്കോട് 1508
വയനാട് 306
കണ്ണൂര്‍ 866
കാസർകോട് 551

രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 8570 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 645 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1386, പാലക്കാട് 599, എറണാകുളം 925, തൃശൂര്‍ 919, മലപ്പുറം 883, കൊല്ലം 853, ആലപ്പുഴ 794, കോഴിക്കോട് 645, കോട്ടയം 438, കണ്ണൂര്‍ 401, ഇടുക്കി 218, കാസർകോട് 210, പത്തനംതിട്ട 186, വയനാട് 113 എന്നിങ്ങനെയാണ് സമ്പര്‍ക്ക ബാധ.

46 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം 6 വീതം, കൊല്ലം, കാസർകോട് 4 വീതം, വയനാട് 3, തൃശൂര്‍, പാലക്കാട് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം. ഇതോടെ 1,47,830 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 24,83,992 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി.

വിവിധ ജില്ലകളിലായി 6,32,868 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,93,807 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 39,061 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2297 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുതിയ ഹോട്സ്‌പോട്ടില്ല, 2 പ്രദേശങ്ങളെ ഒഴിവാക്കി. നിലവില്‍ ആകെ 889 ഹോട്സ്‌പോട്ടുകളാണുള്ളത്.