കോവിഡ് - 19 : കേരളത്തിൽ ലോക്ക്ഡൗൺ ജൂൺ 16 വരെ നീട്ടി.

കേരളത്തില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 16 വരൊണ് ലോക്ഡൗണ്‍ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. ശനി ഞായര്‍ ദിവസങ്ങളില്‍ കര്‍ശന പരിശോധനയുണ്ടാകും.

വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണു തീരുമാനം.