ക്രെഡിറ്റ് കാർഡ് കൈയിൽ ഉണ്ടോ ? എന്തൊക്കെ ഗുണങ്ങളും ദോഷങ്ങളുമാണ് ക്രെഡിറ്റ് കാർഡിന് ? ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതാണോ വ്യക്തിഗത വായ്പകളേക്കാള്‍ ലാഭകരം? ഈ സംശയങ്ങൾക്കുള്ള ഉത്തരമാണ് ഇവിടെ... സുരക്ഷിതമായ ക്രെഡിറ്റ് കാർഡ് ഉപയോഗം എന്ത് എങ്ങനെ എപ്പോൾ ? അറിയാം വിശദമായി... | Credit Card

എപ്പോഴും കൈയ്യില്‍ മതിയായ പണം ഉണ്ടായിരിക്കുക എന്നതാണ് മികച്ച സാമ്പത്തീക ശീലം. എന്നാല്‍ കൈയ്യില്‍ കരുതിയിരിക്കുന്ന പണം മതിയാകാതെ വായ്പയെ ആശ്രയിക്കേണ്ടുന്ന സാഹചര്യങ്ങള്‍ പലപ്പോഴും സംഭവിച്ചേക്കാം. അപ്പോഴൊക്കെ നമ്മള്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. ഏത് രീതിയിലുള്ള സാമ്പത്തീക സഹായമാണ് നമുക്ക് അനുയോജ്യമായിട്ടുള്ളത് എന്ന്. വ്യക്തിഗത വായ്പകള്‍ക്കായി അപേക്ഷിക്കുന്നതാണോ അതോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതായിരിക്കുമോ ലാഭകരം?

വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും.

വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും അത്യാവശ്യ സാഹചര്യങ്ങളില്‍ നിങ്ങളുടെ കയ്യില്‍ പണമെത്തിക്കുവാന്‍ സഹായിക്കുന്നവയാണ്. എന്നാല്‍ ഇവ രണ്ടും പ്രവര്‍ത്തിക്കുന്നത് രണ്ട് വ്യത്യസ്ത രീതിയിലാണെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ഇവയില്‍ ഏതെ വേണമെന്ന് തെരഞ്ഞെടുക്കുന്നതിന് മുമ്പായി നിങ്ങളുടെ സാമ്പത്തീക നില എന്തെന്ന് കൃത്യമായി വിലയിരുത്തുകയും വേണം.

പ്രത്യേകതകള്‍,

വ്യക്തിഗത വായ്പയിലായാലും ക്രെഡിറ്റ് കാര്‍ഡ് ആയാലും ഒരു വായ്പാ ദാതാവ് ഒരു നിശ്ചിത പലിശ നിരക്കില്‍ നിങ്ങള്‍ക്ക് ആവശ്യമായ പണം നല്‍കുകയാണ് ചെയ്യുന്നത്. ഈ തുക പ്രതിമാസ ഗഡുക്കളായി നിങ്ങള്‍ തിരിച്ചടയ്ക്കുകയും വേണം. മുതല്‍ തുകയുടെ ഒരു ഭാഗം, പലിശ, ലേറ്റ് ഫീ ഉണ്ടെങ്കില്‍ അത് അങ്ങനെ വായ്പാ ദാതാവ് ഈടാക്കുന്ന എല്ലാ ചാര്‍ജുകളും ഉള്‍ക്കൊള്ളുന്നവയായിരിക്കും ഓരോ മാസത്തെയും ഗഡുക്കള്‍.

ക്രെഡിറ്റ് കാര്‍ഡില്‍.

കറങ്ങുന്ന വായ്പയെന്ന് ക്രെഡിറ്റ് കാര്‍ഡിനെ വിളിക്കാം. അതായത് നിങ്ങള്‍ക്ക് എത്ര തുക ആവശ്യമാണോ അത്രയും തുക നിങ്ങള്‍ക്ക് വാങ്ങിക്കാം. ഒരു നിശ്ചിത സമയത്ത് നിങ്ങള്‍ക്ക് എത്ര തുക കുടിശ്ശികയുണ്ടോ അതിന് അനുസരിച്ചായിരിക്കും നിങ്ങളുടെ തിരിച്ചടവ്. വ്യക്തിഗത വായ്പകള്‍ ഇന്‍സ്റ്റാള്‍മെന്റ് വായ്പകളാണ്. ഇവിടെ നിങ്ങള്‍ക്ക് മുഴുവന്‍ തുകയും ഒന്നിച്ചു ലഭിക്കുകയും ഗഢുക്കളായി തിരിച്ചടയ്ക്കുകയുമാണ് ചെയ്യുക.

വ്യക്തിഗത വായ്പ എപ്പോള്‍ ഉപയോഗിക്കാം?.

നിങ്ങള്‍ക്ക് അത്യാവശ്യം വലിയൊരു തുകയാണ് ആവശ്യമെങ്കില്‍ വ്യക്തിഗത വായ്പയെ ആശ്രയിക്കാം. ഉദാഹരണത്തിന് നിങ്ങളുടെ വാഹനത്തിന് വലിയ അറ്റകുറ്റപ്പണികള്‍ ആവശ്യമായി വരുമ്പോഴോ, വീട് പുതുക്കിപ്പണിയുവാന്‍ ആലോചിക്കുമ്പോഴോ ഒക്കെ വ്യക്തിഗത വായ്പകളാണ് ക്രെഡിറ്റ് കാര്‍ഡിനേക്കാള്‍ അനുയോജ്യം. വ്യക്തിഗത വായ്പകള്‍ക്ക് ഈട് ആവശ്യമില്ല. സാധാരണയായി മിതമായ പലിശ നിരക്കില്‍ വ്യക്തിഗത വായ്പകള്‍ ലഭ്യമാകും.

വ്യക്തിഗത വായ്പയുടെ കോട്ടങ്ങള്‍.

എന്നാല്‍ അതേ സമയം തുടര്‍ച്ചയായി സംഭവിക്കാത്ത വലിയ ചിലവുകള്‍ക്കാണ് വ്യക്തിഗത വായ്പകള്‍ ഉപയോഗപ്പെടുത്തുന്നത് കൂടുതല്‍ അനുയോജ്യം. തുടര്‍ച്ചയായി സംഭവിക്കുന്ന ചെറിയ ചിലവുകള്‍ക്കോ ചെറിയ പര്‍ച്ചേസുകള്‍ക്കോ വ്യക്തിഗത വായ്പകള്‍ ഉപയോഗപ്പെടുത്തുന്നത് അഭികാമ്യമല്ല. കൂടാതെ വ്യക്തിഗത വായ്പകളില്‍ മറ്റ് പാരിതോഷികങ്ങളോ നേട്ടങ്ങളോ ലഭിക്കുകയുമില്ല.

ക്രെഡിറ്റ് കാര്‍ഡുകള്‍ എപ്പോള്‍ ഉപയോഗിക്കാം?.

വേഗത്തില്‍ തിരിച്ചടവ് സാധ്യമാകുന്ന ചെറിയ പര്‍ച്ചേസുകളും ചിലവുകളും അഭിമുഖീരിക്കുവാന്‍ ക്രെഡിറ്റ് കാര്‍ഡുകളാണ് നല്ലത്. ക്രെഡിറ്റ് ബാലന്‍സ് അടുത്ത മാസത്തേക്ക് നീട്ടിയാല്‍ മാത്രമേ ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ പലിശ ഈടാക്കുകയുള്ളൂ. ഓരോ മാസവും കൃത്യമായി അടച്ചു പോയാല്‍ നിങ്ങള്‍ക്ക് ഹ്രസ്വകാല വായ്പാ ബാധ്യതയില്‍ നിന്നും മുക്തമാകാം. ഒപ്പം ഈ രീതി പിന്തുടര്‍ന്നാല്‍ റിവാര്‍ഡ് കാര്‍ഡുകളും മറ്റ് നേട്ടങ്ങളും ഉപയോക്താവിന് ലഭിക്കുകയും ചെയ്യും.

ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രത്യേകതകള്‍.

കാര്‍ഡ് ഉപയോഗിച്ച് എളുപ്പത്തില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ വാങ്ങിക്കാം എന്നതാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ ആകര്‍ഷണീയത. എന്നാല്‍ ഇത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ ദോഷവും. വായ്പകളില്‍ നിന്നും വായ്പകളിലേക്ക് വീഴുവാന്‍ അത് നമ്മെ പ്രലോഭിക്കും. വലിയ വായ്പാ ബാധ്യതയാകും പിന്നെ നമ്മെ കാത്തിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഈടാക്കുന്ന വലിയ നിരക്കിലുള്ള പലിശ നിരക്ക് കൂടി കണക്കിലെടുക്കുമ്പോള്‍ ബുദ്ധിപരമായി മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതാണ് അനുയോജ്യം.