ലോക്ക് ഡൗൺ ; ഇളവുകളും നിയന്ത്രണങ്ങളും...


ലോക്ഡൗണ്‍ ജൂൺ 16 മുതല്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതോടെ സംസ്ഥാനത്ത് ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിയന്ത്രണങ്ങളോട് കൂടിയാകും ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുക.

നിയന്ത്രണങ്ങളും ഇളവുകളും വിശദമായി ചുവടെ


ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെ പഞ്ചായത്തുകൾ/മുനിസിപ്പാലിറ്റികൾ/ കോർപ്പറേഷൻ.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും തുറക്കും.



സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, വിവിധ കമ്മിഷനുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് 25 ശതമാനം ജീവനക്കാരുമായി എല്ലാ ദിവസവും പ്രവർത്തിക്കാം.


സെക്രട്ടറിയേറ്റിൽ 50 ശതമാനം വരെ ജീവനക്കാര്‍ക്ക് പ്രവർത്തിക്കാം..



പൊതു ഗതാഗതം മിതമായ രീതിയിൽ അനുവദിക്കും.


17 മുതൽ പൊതുഗതാഗതം



അക്ഷയാ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളിവരെ പ്രവർത്തിക്കാം.


ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും.


വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് 20 പേർ വീതം.
മറ്റ് പൊതുപരിപാടികൾ അനുവദിക്കില്ല.



ശനിയും ഞായറും പൂർണ്ണ ലോക് ഡൗൺ


പൊതുപരീക്ഷകൾ എല്ലാം അനുവദിക്കും


സ്പോർട്സ് പരീക്ഷകളും നടക്കും


ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ലഹോം ഡെലിവറി, പാർസൽ അനുവദിക്കും



വിനോദസഞ്ചാരം അനുവദിക്കില്ല


മാളുകൾ തുറക്കാൻ അനുവദിക്കില്ല


ബെവ്കോ, ബാറുകൾ രാവിലെ 9 മുതൽ വൈകിട്ട് 7 വരെ തുറക്കാം
സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന വിധത്തിലാകും പ്രവർത്തനം
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെയുള്ള പഞ്ചായത്തുകളിൽ കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ.


ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 മുതൽ 20 ശതമാനം വരെ
അവശ്യവസ്തുക്കളുടെ കടകൾ രാവിലെ 7- വൈകുട്ട് 7 വരെ
മറ്റ് കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ
50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങൾ അനുവദിക്കും


ടിപിആർ നിരക്ക് 20 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകൾ
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ
മറ്റുകടകൾ വെള്ളിയാഴ്ചകളിൽ മാത്രം
50 ശതമാനം ജീവനക്കാരെ അനുവദിക്കും


ടെസ്റ്റ് പോസിറ്റിനിരക്ക് 30 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക് ഡൗൺ