വാക്സിൻ സ്വീകരിക്കാൻ ഉന്തും തള്ളും... നിരവധി പേർക്ക് പരിക്ക്...

വാക്സിന്‍ സ്വീകരിക്കാന്‍ കൂട്ടത്തോടെ ആളുകള്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ ഒരു വാക്സിന്‍ കേന്ദ്രത്തിലാണ് നൂറ് കണക്കനാളുകള്‍ വാക്സിന്‍ സ്വീകരിക്കാനായി എത്തിയതിനെ തുടര്‍ന്ന് തിരക്കുണ്ടായത്.

രാവിലെ ആരോഗ്യവകുപ്പ് അധികൃതര്‍ വാക്സിന്‍ കേന്ദ്രം തുറന്നതോടെ ആളുകള്‍ കൂട്ടത്തോടെ മുറിക്കകത്തേക്ക് ഓടുകയായിരുന്നു. തിരക്ക് ഒഴിവാക്കുന്നതിനായി യാതൊരു ക്രമീകരണങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിരുന്നില്ല.

തിക്കിലും തിരക്കിലുംപ്പെട്ട് നിരവധി പേര്‍ താഴെ വീഴുകയും ചെയ്തു. ഇക്കൂട്ടത്തില്‍ നിരവധി വയോധികരായ സ്ത്രീകളെയും കാണാം.
ഒടുവില്‍ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.

കൊവിഡ് വാക്സിന്‍ സ്വീകരിക്കാനെത്തിയവര്‍ തിക്കും തിരക്കും കൂട്ടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരിക്കുകയും ചെയ്തിരുന്നു.