നിയന്ത്രണരേഖയിലെ വെടിവയ്പ്പ്, കൊയിലാണ്ടി സ്വദേശി ഉൾപ്പടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു.

നിയന്ത്രണരേഖയിലെ വെടിവയ്പ്പിപ്പില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു. മലയാളിയായ നായിബ് സുബേധാര്‍ എം ശ്രീജിത്ത്, എം ജസ്വന്ത് റെഡ്ഡി എന്നിവരാണ് വീരമൃത്യു വരിച്ചത്.

കൊയിലാണ്ടി സ്വദേശിയാണ് എം ശ്രീജിത്ത്. സുന്ദര്‍ ബനിയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രത്യാക്രമണത്തില്‍ രണ്ട് പാക് തീവ്രവാദികളെ സൈന്യം വധിച്ചു.

സൈന്യം വധിച്ച തീവ്രവാദികളില്‍ നിന്ന് എ.കെ 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. മേഖലയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു.

ജൂണ്‍ 29 മുതല്‍ ഇവിടെ ശക്തമായ പരിശോധനകളാണ് സൈന്യം നടത്തിവന്നത്. ഇന്ന് പരിശോധനക്കിടെ ദാദല്‍ വനമേഖലയില്‍ തീവ്രവാദികളും സൈന്യവും ഏറ്റുമുട്ടുകയായിരുന്നു.