രവി പിള്ള ഫൗണ്ടേഷൻ നൽകുന്ന 15 കോടി രൂപ, യാഥാർഥ്യം എന്ത് ? വിശദ വിവരങ്ങൾ അറിയാം... | Ravi Pillai Foundation

കോഴിക്കോട് : രവി പിള്ള ഫൌണ്ടേഷന്‍റെ 15കോടി രൂപ ധനസഹായ വാർത്ത സമൂഹിക മാധ്യമങ്ങളിൽ പടർന്നതോടെ കേട്ടപാതി കേൾക്കാത പാതി അപേക്ഷകർ നെട്ടോട്ടമോടുകയാണ്.

എം എൽ.എ – എം .പി ഓഫീസുകൾ ആളുകളെ കൊണ്ട് നിറയുന്ന കാഴ്ച്ച. ആശുപത്രികളിലും സർട്ടിഫിക്കറ്റുകൾക്കായി തിരക്ക്. എല്ലാവരും കോവിഡ് നിയന്ത്രണങ്ങൾ മറക്കുന്നു.

എന്നാൽ ജൂൺ അവസാന വാരം തന്നെ അപേക്ഷകരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായും ഓണത്തിന് മുമ്പ് സഹായം വിതരണം നടത്തേണ്ടതിനാൽ ജൂലൈ അഞ്ച് വരെ മാത്രം അപേക്ഷിച്ചാൽ മതിയെന്ന് ഇക്കഴിഞ്ഞ 25 ന് ആർ.പി ഗ്രൂപ്പ് എംഡി രവി പിള്ള തന്നെ ദുബായിൽ വാർത്താ സമ്മേളനം നടത്തി അറിയിച്ചിരുന്നു.

അപേക്ഷയ്ക്കാനുള്ള സമയം തീർന്നിട്ടും ആളുകൾ പരക്കം പാച്ചിൽ തുടരുകയാണ്.

കോവിഡ് ദുരിത ബാധിതര്‍ക്ക് 90 കോടി ധനസഹായം ചെയ്ത പ്രമുഖ വ്യവസായി രവിപിള്ള ജൂണിലാണ് അഞ്ചു കോടി രൂപ നോർക്ക റൂട്സിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രവാസികളുടെ പെൺമക്കളുടെ വിവാഹത്തിന് വേണ്ടി വിതരണം ചെയ്യുമെന്നും കൂടാതെ പത്തു കോടി രൂപ ആർ പി ഫൗണ്ടേഷനിലൂടെ കൊവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്കും, പെൺകുട്ടികളുടെ വിവാഹത്തിനും, ചികിത്സ ആവശ്യങ്ങൾക്കും, വിധവകളായ സ്ത്രീകൾക്കുള്ള സഹായമായും നൽകുമെന്ന് പ്രഖ്യാപിച്ചത്.

ഈ സഹായം ലഭിക്കുന്നതിനായി അർഹരായ ആളുകൾ സ്ഥലം എം.പി/മന്ത്രി/എം.എൽ.എ/ജില്ലാ കളക്ടർ എന്നിവരുടെ ആരുടെയെങ്കിലും സാക്ഷ്യപത്രത്തോടൊപ്പം ആർ.പി ഫൗണ്ടേഷന്റെ താഴെ പറയുന്ന അഡ്രസ്സിൽ എത്രയും പെട്ടന്ന് അപേക്ഷിക്കണമെന്ന് ഡോ. ബി. രവിപിള്ള നിർദ്ദേശിച്ചു. RP Foundation, P.B. No. 23, Head Post Office, Kollam – 01, Kerala, India. Email to: rpfoundation@drravipillai.com

വിധവകൾ ( വിധവാ സർട്ടിഫിക്കേറ്റ് ), ക്യാൻസർ രോഗികൾ, ഹാർട്ട് രോഗികൾ, കിഡ്ണി രോഗികൾ, കൊറോണ വന്ന് മരിച്ചവരുടെ ആശ്രിതർ, എന്നിവർ ഡോക്ടർ സർട്ടിഫിക്കേറ്റ്, റേഷൻ കാർഡിന്റെ കോപ്പി, ആധാറിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, എന്നിവ സഹിതം വേണം അപേക്ഷ നല്‍കുവാന്‍.