സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ആദ്യമായി രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതുവരെ ഒരാള്‍ക്കുപോലും കൊവിഡ് സ്ഥിരീകരിക്കാത്ത പഞ്ചായത്തായിരുന്നു ഇടമലക്കുടി.
ഇരുപ്പ്ക്കല്ല് ഊരിലെ നാൽപതുകാരി, ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരൻ എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒന്നരവർഷമായി ഇടമലക്കുടിയിൽ ഒരാൾക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല.
ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, വ്ലോഗര്‍ സുജിത് ഭക്തന്‍ തുടങ്ങിയവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇടമലക്കുടി സന്ദര്‍ശിച്ചത് വിവാദമായിരുന്നു.
പുറമേ നിന്ന് ആരേയും പ്രവേശിപ്പിക്കാതെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവിടുത്തെ ജനങ്ങൾ. ഭക്ഷണസാധനങ്ങടക്കം എത്തിക്കാൻ ഇടയ്ക്ക് സർക്കാർ ജീവനക്കാർ എത്തുമായിരുന്നു.