സംസ്ഥാന എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷകൾ മാറ്റി വച്ചു... | KEAM Entrance Exam Postpone.

ജൂലായ് 24-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലെ പ്രവേശന പരീക്ഷ (കീം) മാറ്റിവെച്ചു. ജൂലായ് അവസാന വാരം മുതല്‍ ജെ ഇ ഇ മെയിന്‍ പരീക്ഷ നടത്താന്‍ നിശ്ചയിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

പരീക്ഷയ്ക്കായി അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുള്ള അവസരവും തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ഇതിനുള്ള സൗകര്യം പിന്നീട് ഒരുക്കുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.