കൊച്ചിയിൽ വൻ ലഹരിമരുന്ന്‌ വേട്ട : വിദേശ നായ്‌ക്കളും ആഡംബര കാറും ഉപയോഗിച്ച് സ്ത്രീ ഉൾപ്പടെയുള്ളവർ കുടുംബം എന്ന വ്യാജേന യാത്ര.. | Crime News

കൊച്ചി : കൊച്ചിയിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച നടന്ന പരിശോധനയിൽ ഒരു കോടി രൂപ വില വരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സക്വാഡും കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ്‌ കാക്കനാട് ഉള്ള ഫ്ലാറ്റിൽ നിന്നും ലഹരിമരുന്നുകൾ പിടികൂടിയത്‌. കോഴിക്കോട് സ്വദേശികളായ  ശ്രീമോൻ, മുഹമ്മദ്‌ ഫാബാസ്, ഷംന, കാസർകോട് സ്വദേശികളായ അജു എന്ന അജ്‌മൽ, മുഹമ്മദ്‌ ഫൈസൽ, എറണാകുളം സ്വദേശികളായ മുഹമ്മദ്‌ അഫ്‌സൽ, തൈബ എന്നിവരാണ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്നും 90 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ആഡംബ കാറിലാണ്‌ ഇവർ ലഹരി കടത്തിയിരുന്നത്. മൂന്ന് വിദേശ ഇനം നായ്ക്കളെയും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ചെന്നെയിൽ നിന്ന് ആഡംബര കാറിൽ കുടുംബസമേതമെന്ന രീതിയിലാണ്‌ ഇവർ ചെക് പോസ്റ്റുകളിലും വാഹന പരിശോധനകളിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ചത്‌. സ്ത്രീകളും വിദേശ ഇനത്തിൽപെട്ട നായ്ക്കളും കാറിൽ ഉള്ളതിനാൽ ഉദ്യോഗസ്ഥർ കാര്യമായ പരിശോധന നടത്തിയിരുന്നില്ല എംഡിഎംഎ കൊണ്ടുവന്ന്‌ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ വിതരണം ചെയ്യുന്ന വൻ സംഘമാണ്‌ ഇവരെന്ന്‌ എക്‌സൈസ്‌ പറഞ്ഞു. എറണാകുളത്ത്‌ വിവിധ സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ വാടകയ്ക്ക് എടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചുമതല ഉള്ള എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ടി അനികുമാർ, ആലുവ എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ജി കൃഷ്‌ണകുമാർ, കസ്റ്റംസ് പ്രിവന്റീവ് കമ്മീഷനണറേറ്റ് കൊച്ചി  സൂപ്രണ്ട് വിവേക് വി, കസ്റ്റംസ് പ്രിവന്റീവ് ഇൻസ്‌പെക്‌ട‌ർമാരായ റെമീസ് റഹിം, ഷിനുമോൻ അഗസ്റ്റിൻ,  ലിജിൻ കമാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ബസന്ത് കുമാർ, അരുൺകുമാർ, അനൂപ് ഡ്രൈവർ ശ്രാവൺ  എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.