കേരളത്തിൽ ഇന്ന് (12 ആഗസ്റ്റ് 2021) കനത്ത മഴയ്ക്ക് സാധ്യത, ആറു ജില്ലകളിൽ യെല്ലോ അലർട്ട്. | Yellow Alert

തിരുവനന്തപുരം : ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ വ്യാഴാഴ്‌ച മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല. തെക്ക് ബംഗാൾ ഉൾക്കടലിലും തെക്ക് ആൻഡമാൻ കടലിലും 60 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റിന്‌ സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ പോകരുത്‌.