പണം വാരിയെറിഞ്ഞ് യുട്യുബ്. ലക്ഷകണക്കിന് കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ സമ്പാധിക്കുന്നത്കോടികള്‍. യുട്യുബില്‍ നിന്നുള്ള വിവിധ വരുമാന മാര്‍ഗ്ഗങ്ങള്‍ അറിയാം :

യുട്യൂബ് ചാനൽ ഇല്ലാത്ത ആളുകൾ ഇപ്പോൾ വളരെ ചുരുക്കമായിരിക്കും, പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത്. ആവശ്യത്തിലധികം സമയം ഉണ്ടായതോടെ വ്യത്യസ്തമായ പല കണ്ടൻറുകളും ഉണ്ടാക്കി വരുമാനം കൊയ്യുകയാണ് ആളുകൾ. ഒരു വർഷം എത്രയായിരിക്കും ശരാശരി യുട്യബിലൂടെ ഇവർക്ക് ലഭിച്ച വരുമാനം? ഇത് സംബന്ധിച്ച് വെളിപ്പെടുത്തുകയാണ് യൂട്യൂബിലെ ചീഫ് ബിസിനസ് ഓഫീസർ റോബർട്ട് കിംകൽ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലോകത്ത് ആകെ യൂട്യൂബ് നൽകിയത് 30 ബില്യൺ ഡോളർ ആണെന്ന് കിംകൽ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കണ്ടന്റ് ക്രിയേറ്റർമാർക്കും കലാകാരന്മാർക്കും മീഡിയ കമ്പനികൾക്കും 30 ബില്യൺ ഡോളറിലധികം നൽകി. 2021 ന്റെ രണ്ടാം പാദത്തിൽ മാത്രം ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്തത്രയും തുക ക്രിയേറ്റർമാർക്ക് നൽകിയെന്നും കിംകൽ പറഞ്ഞു. യൂട്യൂബിൽ നിന്നും ക്രിയേറ്റർ മാർക്ക് വരുമാനം ഉണ്ടാക്കാൻ കൂടുതൽ സാധ്യതകൾ കമ്പനി പരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂട്യൂബ് പ്രീമിയം, ചാനൽ അംഗത്വങ്ങൾ, സൂപ്പർ ചാറ്റ്, സൂപ്പർ താങ്ക്സ്, സൂപ്പർ സ്റ്റിക്കറുകൾ, ടിക്കറ്റിംഗ്, യൂട്യൂബ് ബ്രാൻഡ് കണക്റ്റ് എന്നിവയിലൂടെ സ്രഷ്‌ടാക്കൾക്ക് പരസ്യങ്ങളിൽ നിന്നുള്ളതിന് പുറമെ പണം സമ്പാദിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാ്കി.

അതേസമയം ഇവയിൽ നിന്ന് ഇന്ത്യയിലെ യൂട്യൂബിന്റെ സ്രഷ്‌ടാക്കൾ അവരുടെ വരുമാനം 100% വർദ്ധിച്ചതായി യൂട്യൂബ് ഇന്ത്യയുടെ കണ്ടന്റ് പാർട്‌ണർഷിപ്പ് ഡയറക്‌ടർ സത്യരാഘവൻ പറഞ്ഞു.നേരത്തേ 100 ദശലക്ഷം ഡോളറിന്റെ പുതിയ ആനുകൂല്യങ്ങൾ ക്രിയേറ്റർമാർക്കായി യുട്യൂബ് പ്രഖ്യാപിച്ചിരുന്നു. 2021-22 കാലഘട്ടത്തിൽ ക്രിയേറ്റർമാർ പോസ്റ്റ് ചെയ്യുന്ന വൈറൽ വീഡിയോകൾക്കുള്ള വരുമാനത്തിനായാണ് കമ്പനി ഈ തുക മാറ്റിവെച്ചത്. പ്രതിമാസം 100 ഡോളർ മുതൽ 10,000 ഡോളർ വരെ ഹ്രസ്വ വീഡിയോകളിലൂടെ യുട്യൂബർമാർക്ക് സാമ്പാദിക്കാം.

പുതിയ പ്രഖ്യാപനം ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റർമാർക്ക് നൽകുന്നത് വലിയൊരു അവസരമാണെന്ന് സത്യരാഘവൻ പ്രതികരിച്ചു. യുട്യൂബിലൂടെ ഒരു പുതിയ ബിസിനസ് കെട്ടിപടുക്കാനുള്ള മാർഗം കൂടിയാണ് പുതിയ സംവിധാനം വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. YouTube- ലെ ഉള്ളടക്കത്തിൽ നിന്ന് കൂടുതൽ വരുമാനം നേടുന്നതിനും ശക്തമായ ബിസിനസുകൾ കെട്ടിപ്പടുക്കുന്നതിനുമുള്ള 7 വഴികളും സത്യരാഘവൻ ഊന്നിപറഞ്ഞു.

1 പരസ്യങ്ങൾ

യുട്യൂബിലൂടെ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന പ്രധാന സ്രോതസ് പരസ്യങ്ങളാണ്. YouTube- ന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്ക് പുറമേ, പരസ്യങ്ങൾക്ക് യോഗ്യത നേടുന്നതിന് വീഡിയോകൾ പരസ്യദാതാവിന് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം.

2. യുട്യൂബ് പ്രീമിയം

പരസ്യരഹിതമായ ഉള്ളടക്കം, ഡൗൺലോഡുകൾ, എക്സ്ക്ലൂസീവ് ഉള്ളടക്കം,യുട്യൂബ് മ്യൂസിക് ആപ്പിലേക്ക് പ്രീമിയം ആക്സസ് എന്നിവ ആസ്വദിക്കാൻ അംഗങ്ങളെ പ്രാപ്തമാക്കുന്ന പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ ഓപ്ഷനാണ് യുട്യൂബ് പ്രീമിയം.സബ്സ്ക്രിപ്ഷൻ വരുമാനത്തിന്റെ ഭൂരിഭാഗവും യുട്യൂബ് പങ്കാളികൾക്കാണ്.

3. സൂപ്പർ ചാറ്റ്

ലൈവ് സ്ട്രീമുകളും പ്രീമിയറുകളും കാണുന്നവർക്ക് സൂപ്പർ ചാറ്റ് വാങ്ങാൻ സാധിക്കും. ആരാധകർ അവരുടെ സന്ദേശങ്ങൾ ചാറ്റ് സ്ട്രീമുകളിൽ ഹൈലൈറ്റ് ചെയ്യുന്നതിന് പണമടയ്ക്കാനും സംവിധാനം ഉണ്ട്.

4. സൂപ്പർ സ്റ്റിക്കർ

തത്സമയ സ്ട്രീമുകളിലും പ്രീമിയറുകളിലും ആരാധകർ പിന്തുണ കാണിക്കാനുള്ള മറ്റൊരു മാർഗ്ഗം സൂപ്പർ സ്റ്റിക്കറുകളാണ്.

5. ചാനൽ അംഗത്വം

മെമ്പർഷിപ്പ് എടുക്കുന്നവർക്ക് നിശ്ചിത തുകയടച്ച് ചാനലിലെ എക്സ്ക്ലൂസീവ് ഉള്ളടക്കം കാണാം.

6. സൂപ്പർ താങ്സ്

കാഴ്ചക്കാർക്ക് പണം നൽകാൻ അനുവദിക്കുന്ന സംവിധാനമാണ് സൂപ്പർ താങ്ക്‌സ്.2 മുതൽ 50 ഡോളർ സംഭാവന നൽകാം. വീഡിയോ ക്രിയേറ്റ് ചെയ്യുന്നയാൾക്ക് അയാളുടെ വീഡിയോ ഇഷ്ടപ്പെട്ട വ്യക്തിയിൽ നിന്നു 150 രൂപ മുതൽ 3,370 വരെ ഇത്തരത്തിൽ ലഭിക്കും.