ഓടുന്ന കാറില്‍ നിന്നും യുവതിയെ തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍. | Crime Updates

 

 


തൃശൂർ : കുന്നംകുളത്ത്‌ ഓടുന്ന കാറിൽനിന്ന്‌ യുവതിയെ തള്ളി റോഡിലേക്കിട്ടു. മുനമ്പം സ്വദേശിയായ 22 വയസുള്ള യുവതിയെയാണ് തള്ളിയിട്ടത്. പരിക്കേറ്റ ഇവരെ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സുഹൃത്തായ കാവീട്‌ സ്വദേശി അർഷാദ്‌ ആണ്‌ തള്ളിയിട്ടത്‌. ഇയാളെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് സംഭവം.