ന്യൂഡൽഹി : സുപ്രീംകോടതിയി
ലെ നടപടികൾ പൊതുജങ്ങൾക്ക് കാണുവാനുള്ള അവസരം വരുന്നൂ. കോടതി നടപടികള്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ന് ഓൺലൈൻ ലൈവ് സ്ട്രീം ചെയ്യുന്നു.
വിരമിക്കല്‍ ദിനത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ നടപടികളാണ് ലൈവ് സ്ട്രീമിങ് വഴി തത്സമയം കാണാന്‍ പൊതു ജനങ്ങൾക്ക് അവസരം ലഭിക്കുക. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ, നിയുക്ത ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടികളാണ് ലൈവ് സ്ട്രീം ചെയ്യുക.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലൈവ് സ്‌ട്രീമിംഗ് കാണാവുന്നതാണ് : https://webcast.gov.in/events/MTc5Mg--
പ്രത്യേക പ്ലാറ്റ്‌ഫോം വഴി, ഓഗസ്റ്റ് മുതല്‍ ലൈവ് സ്ട്രീം ആരംഭിക്കാനുള്ള നീക്കത്തിന് നേരത്തെ തുടക്കം കുറിച്ചിരുന്നു. ലൈവ് സ്ട്രീമിംഗ് വഴി അടച്ചിട്ട കോടതികളിലെ കേസുകള്‍, മാനഭംഗ കേസുകള്‍, വിവാഹമോചന കേസുകള്‍ എന്നിവ ഒഴികെയുള്ളവയുടെ വിചാരണ നടപടികള്‍ പൊതുജനത്തിന് തത്സമയം കാണാനാകും.